Posted By user Posted On

gold shop പൊന്നിൻ തിളക്കത്തിൽ പുതുവർഷം; കുവൈത്തിൽ ഹോൾസെയിൽ മാർക്കറ്റിലെ സ്വർണ വില സംബന്ധിച്ച് സുപ്രധാന വിവരവുമായി വാണിജ്യ മന്ത്രി

കുവൈത്ത് സിറ്റി: രാജ്യത്ത് ഹോൾസെയിൽ മാർക്കറ്റിൽ സ്വർണത്തിന്റെയും വിലപിടിപ്പുള്ള gold shop ലോഹങ്ങളുടെയും വിലയിൽ മാറ്റമുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം. വിലയേറിയ ലോഹങ്ങളുടെയും കല്ലുകളുടെയും വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും മന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്നും വിലയേറിയ ലോഹങ്ങൾ പരിശോധിക്കുന്നതിനും സ്റ്റാമ്പ് ചെയ്യുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള നിലവിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഏറ്റവും പുതിയ രീതികൾക്കനുസരിച്ച് ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങൾ ഉണ്ടാകുമെന്നും വാണിജ്യ മന്ത്രി മസെൻ അൽ നഹെദ് പറഞ്ഞു. ചില വ്യവസ്ഥകൾക്കനുസൃതമായി പുരാവസ്തുക്കളുടെ പരിശോധനയിലും സ്റ്റാമ്പിംഗിലും വാണിജ്യ കമ്പനികളെ പങ്കെടുക്കാൻ അനുവദിക്കുന്ന നിയമം ഭേദഗതി ചെയ്യുന്നതിനുള്ള നിർദ്ദേശത്തെക്കുറിച്ചുള്ള ഒസാമ അൽ സെയ്ദ് എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *