
expat കുവൈത്തിലെ ഫാമിലുണ്ടായ തീപിടിത്തത്തിൽ ഏഷ്യൻ പ്രവാസിക്ക് ദാരുണാന്ത്യം
കുവൈത്ത് സിറ്റി; കുവൈത്തിലെ അബ്ദാലി പ്രദേശത്തെ ഒരു ഫാമിലുണ്ടായ തീപിടിത്തത്തിൽ expat ഏഷ്യൻ പ്രവാസി മരിച്ചു. നിരവധി തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തൊഴിലാളികളുടെ പാർപ്പിടമായി ഉപയോഗിക്കുന്ന കിർബിയിൽ നിന്നുള്ള ചാലറ്റിലാണ് തീപിടിത്തമുണ്ടായതെന്ന് അഗ്നിശമന സേന അറിയിച്ചു. പോലീസും ഫയർഫോഴ്‌സും ആംബുലൻസ് പട്രോളിംഗും സംഭവം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലം തീ മറ്റ് ഭാഗങ്ങളിലേക്ക് പടരാതെ നിയന്ത്രിക്കാൻ സാധിച്ചു. തീ നിയന്ത്രിച്ച ശേഷം നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ച ആളിനെ തിരിച്ചറിയാനുള്ള പരിശോധനകൾ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7
Comments (0)