Posted By user Posted On

twilio whatsapp നിങ്ങളുടെ കയ്യിലുള്ളത് ഈ മോഡൽ ഫോണാണോ? എന്നാൽ ഡിസംബർ 31 മുതൽ വാട്സാപ്പ് കിട്ടില്ല; കാരണം ഇതാണ്

2022 ഡിസംബർ 31 മുതൽ ചില പഴയ ഐഫോണുകൾക്കും ആൻഡ്രോയിഡ് ഫോണുകൾക്കുമുള്ള സപ്പോർട്ട് twilio whatsapp തങ്ങൾ അവസാനിപ്പിക്കുകയാണെന്ന് വാട്‌സാപ് അറിയിച്ചു. ആപ്പിൾ, സാംസങ് ഉൾപ്പെടെയുള്ള ബ്രാൻഡുകളിൽ പെടുന്നത് അടക്കം ഏകദേശം 49 സ്‌മാർട്ട്‌ഫോണുകൾക്കുള്ള പിന്തുണ ഡിസംബർ 31-ന് വാട്സാപ്പ് അവസാനിപ്പിക്കുന്നു എന്നാണ് വിവരം. വാട്ട്സ്ആപ്പ് പിന്തുണ അവസാനിക്കുന്ന ഫോണുകളിൽ വലിയൊരു വിഭാഗം പഴയതും കാലഹരണപ്പെട്ടതുമായ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളാണ്. സുരക്ഷ അപഡേറ്റുകൾ ഇല്ലാത്തത് കൊണ്ടാണ് പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മോഡലുകളിൽ നിന്ന് സേവനം പിൻവലിക്കുന്നതെന്നാണ് കമ്പനി അറിയിച്ചത്.’ ഫോണുകളുടെ ടെക്‌നോളജിയും സോഫ്റ്റ്വെയറും ഇടയ്ക്കിടെ മാറുന്നു, അതിനാൽ ഞങ്ങൾ പിന്തുണയ്ക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ ഞങ്ങൾ പതിവായി അവലോകനം ചെയ്യുകയും അപ്ഡേറ്റുകൾ നടത്തുകയും ചെയ്യുന്നുണ്ട്,’ വാട്ട്സ്ആപ്പ് വ്യക്തമാക്കി. നിങ്ങളുടെ ഫോണിന് സപ്പോർട്ട് നിലയ്ക്കുന്നുണ്ടെങ്കിൽ വാട്‌സാപ് തുടർന്നും ഉപയോഗിക്കാൻ താൽപര്യമുണ്ടെങ്കിൽ പുതിയ ഫോണിലേക്ക് മാറണമെന്നാണ് വാട്‌സാപ് അറിയിച്ചിരിക്കുന്നത്. ലിസ്റ്റിലെ മിക്ക ഫോണുകളും വർഷങ്ങളുടെ പഴക്കമുള്ളതും വളരെ കുറച്ച് ആളുകൾ മാത്രം ഉപയോഗിക്കുന്നതാണ്.

വാട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുന്ന മോഡലുകൾ

ആപ്പിൾ ഐഫോൺ 5 , ആപ്പിൾ ഐഫോൺ 5c. ആൻഡ്രോയിഡിൽ ആർക്കോസ് 53 പ്ലാറ്റിനം, ഗ്രാൻഡ് എസ് ഫ്‌ലെക്‌സ് ZTE ,ഗ്രാൻഡ് എക്‌സ് ക്വാഡ് V987 ZTE ,എച്ച്ടിസി ഡിസയർ 500 ,ഹുവായ് അസെൻഡ് ഡി ,Huawei Ascend D1 ,Huawei Ascend D2 ,Huawei Ascend G740 ,Huawei Ascend Mate ,Huawei Ascend P1, ക്വാഡ് എക്‌സ്എൽ ,ലെനോവോ A820 , LG Enact ,എൽജി ലൂസിഡ് 2 ,LG Optimus 4X HD ,LG Optimus F3 ,LG Optimus F3Q ,LG Optimus F5 ,LG Optimus F6 ,LG Optimus F7 ,LG Optimus L2 II ,LG Optimus L3 II ,LG Optimus L3 II ഡ്യുവൽ ,LG Optimus L4 II ,LG Optimus L4 II ഡ്യുവൽ ,LG Optimus L5 ,എൽജി ഒപ്റ്റിമസ് എൽ5 ഡ്യുവൽ ,LG Optimus L5 II ,എൽജി ഒപ്റ്റിമസ് എൽ7 ,LG Optimus L7 II ,LG Optimus L7 II ഡ്യുവൽ ,LG Optimus Nitro HD ,മെമ്മോ ZTE V956 ,Samsung Galaxy Ace 2 ,Samsung Galaxy Core ,Samsung Galaxy S2 ,Samsung Galaxy S3 മിനി ,Samsung Galaxy Trend II ,Samsung Galaxy Trend Lite ,Samsung Galaxy Xcover 2 ,സോണി എക്‌സ്പീരിയ ആർക്ക് എസ് ,സോണി എക്‌സ്പീരിയ മിറോ ,സോണി എക്‌സ്പീരിയ നിയോ എൽ ,വിക്കോ സിങ്ക് 5,വിക്കോ ഡാർക്ക് നൈറ്റ് ZT

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *