Posted By user Posted On

road bike shoes കുവൈത്തിൽ 11 മാസത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചത് 170 പേർ; കണക്കുകൾ ഇങ്ങനെ

2022 ജനുവരി 1 നും നവംബർ 30 നും ഇടയിൽ കുവൈറ്റിൽ ട്രാഫിക് അപകടങ്ങളിൽപെ ട്ട് road bike shoes 170 ആളുകൾ മരിച്ചതായി റിപ്പോർട്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം, ഈ കാലയളവിൽ രാജ്യത്ത് രജിസ്റ്റർ ചെയ്ത ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം ഏകദേശം 3.4 ദശലക്ഷമാണ്. മന്ത്രാലയത്തിലെ പ്ലാനിംഗ് ആൻഡ് ട്രാഫിക് റിസർച്ച് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഈ കാലയളവിൽ ആറ് ഗവർണറേറ്റുകളിലായി നടന്ന മൊത്തം ട്രാഫിക് അപകടങ്ങളിൽ 92 ശതമാനവും ഡ്രൈവിങ്ങിനിടെയുള്ള അശ്രദ്ധ മൂലമാണെന്നും ബാക്കിയുള്ള 8 ശതമാനവും മറ്റ് കാരണങ്ങളാലാണെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. കൂടുതൽ മരണനിരക്ക് അൽ-ജഹ്‌റ ഗവർണറേറ്റിലാണ് റിപ്പോർട്ട് ചെയ്തത്. 52 മരണങ്ങളാണ് ഇവിടെ സംഭവിച്ചത്. ഏറ്റവും കുറഞ്ഞ നിരക്ക് ഹവല്ലി ഗവർണറേറ്റിലാണ്. 10 മരണങ്ങളാണ് ഇവിടെ ഉണ്ടായത്. ഈ 170 മരണങ്ങളിൽ 152 പേർ പുരുഷന്മാരും 18 സ്ത്രീകളുമാണ്. 31 നും 40 നും ഇടയിൽ പ്രായമുള്ളവരിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ ഉള്ളത്, ഈ വിഭാഗത്തിൽ 42 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *