Posted By Editor Editor Posted On

health economics 5 രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് ആർടിപിസിആറും എയർ സുവിധയും നിർബന്ധമാക്കി ഇന്ത്യ

.ന്യൂഡൽഹി∙
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി . ചൈന ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. ചൈന, തായ്‌ലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പരിശോധന നിർബന്ധിമാക്കിയത്.രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റീനിൽ പ്രവേശിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുക് മാണ്ഡവ്യ അറിയിച്ചു. ഈ രാജ്യങ്ങളിൽനിന്നു വരുന്ന യാത്രക്കാർ എയർ സുവിധ റജിസ്ട്രേഷൻ വീണ്ടും നിർബന്ധമാക്കി. നിലവിൽ രാജ്യാന്തര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലേക്ക് എത്തുന്ന രാജ്യാന്തര വിമാന യാത്രക്കാർക്കിടയിൽ ഇടവിട്ടു ചിലരെ പരിശോധിക്കാനുള്ള മാർഗരേഖ വ്യോമയാന മന്ത്രാലയം നൽകിയിരുന്നു. ഇതുപ്രകാരം, ഓരോ വിമാനത്തിലും എത്തുന്നവരിലെ 2% പേർക്ക് ഇന്നു രാവിലെ മുതൽ ആർടിപിസിആർ പരിശോധന ആരംഭിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *