Posted By user Posted On

violationsകുവൈത്തിൽ 2 മണിക്കൂറിനിടെ റജിസ്റ്റർ ചെയ്തത് 300 നിയമ ലംഘനങ്ങൾ

ഷുവൈഖ് ഇൻഡസ്‌ട്രിയൽ ഏരിയയിലെ വിവിധ കാർ റിപ്പയർ ഗാരേജുകളിൽ ബുധനാഴ്ച violationsവൈകുന്നേരം ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പരിശോധന കാമ്പെയ്‌ൻ ആരംഭിക്കുകയും രണ്ട് മണിക്കൂറിനുള്ളിൽ 300 ഓളം നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. അധികൃതരുടെ അനുമതി വാങ്ങാതെ തന്നെ അപകടങ്ങളിൽപ്പെട്ട വാഹനങ്ങൾ റിപ്പയർ ചെയ്യുന്നതായാണ് കൂടുതലായും കണ്ടെത്തിയ നിയമലംഘനം. രണ്ട് മണിക്കൂർ കാമ്പെയ്‌നിനിടെ, താമസ നിയമം ലംഘിച്ച 4 പേരെ അറസ്റ്റ് ചെയ്തതിന് പുറമെയാണ് 300 ട്രാഫിക് നിയമലംഘനങ്ങൾ അധികൃതർ രജിസ്റ്റർ ചെയ്തത്. ബ്രിഗേഡിയർ ജനറൽ മെഷാൽ അൽ-സുവൈജിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്രഥമ ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി ഷെയ്ഖ് തലാൽ അൽ-ഖാലിദ് എന്നിവരുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യത്തുടനീളം വിവിധയിടങ്ങളിൽ പരിശോധന നടക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *