Posted By user Posted On

istanbul airport transferപുതിയ കൊവിഡ് വകഭേദം പടരുന്നു; വിദേശത്ത് നിന്ന് എത്തുന്നവർക്ക് വീണ്ടും വിമാനത്താവളങ്ങളിൽ പരിശോധന

ന്യൂഡൽഹി; ചൈനയില്‍ പടരുന്ന കൊവിഡിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചു istanbul airport transfer. അമേരിക്കയില്‍ നിന്നെത്തിയ ഗുജറാത്ത് സ്വദേശിനിക്കാണ് BF 7 ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധന പുനരാരംഭിച്ചിട്ടുണ്ട്. നിലവില്‍ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണമില്ല. രാജ്യാന്തര യാത്രക്കാരിൽ നിന്ന് സ്രവം ശേഖരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് മുതൽ പരിശോധന ആരംഭിക്കുമെന്ന് ആരോഗ്യമ​ന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്നും നിർദേശമുണ്ട്. രാജ്യത്തെ കോവിഡ് സാഹചര്യം മുൻനിർത്തി കേന്ദ്രആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വിളിച്ചു ചേർത്ത യോ​ഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ എടുത്തിരിക്കുന്നത്. ആരോ​ഗ്യവിഭാ​ഗം സെക്രട്ടറിമാർ, ഫാർമസ്യൂട്ടിക്കൽസ് ഡിപ്പാർട്മെന്റ്, ബയോടെക്നോളജി ഡിപ്പാർട്മെന്റ്, ആയുഷ്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, നീതി ആയോ​ഗ് അം​ഗം ഡോ.വി.കെ പോൾ തുടങ്ങിയവരാണ് യോ​ഗത്തിൽ പങ്കെടുത്തത്. നിലവിൽ കോവിഡ് നിരക്കിൽ വർധനയില്ലെങ്കിലും പുതിയ വകഭേദങ്ങൾ​ക്കെതിരെ ജാഗ്രത പാലിക്കുന്നതിന് നിരന്തര നിരീക്ഷണം ആവശ്യമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അതേസമയം, ഒമിക്രോൺ ബിഎഫ് 7 വേരിയന്റ് ചൈനയിൽ അതിവേഗം പടരുകയാണ്. മറ്റ് വേരിയന്റുകളെ അപേക്ഷിച്ച് ബിഎഫ് 7-ന് വ്യാ ശേഷി കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ചൈനയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ പ്രതിദിനം വൻ വർദ്ധനവാണുണ്ടാകുന്നത്. ചൈനയിലെ ആശുപത്രികൾ രോ​ഗികളെ കൊണ്ടും ശ്മശാനങ്ങൾ മൃതശരീരങ്ങൾ കൊണ്ടും നിറഞ്ഞ ചിത്രങ്ങളും അടുത്തിടെ പുറത്ത് വന്നിരുന്നു. യുഎസിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലും പ്രതിരോധ നടപടികൾ ശക്തമാക്കിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *