കുവൈത്ത് സിറ്റി; ജാബർ പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പെൺകുട്ടിയെ jaber bridge ഫയർ ആൻഡ് മറൈൻ റെസ്ക്യൂ ഡിപ്പാർട്ട്മെന്റ് രക്ഷപ്പെടുത്തി. 10 മിനിറ്റിനുള്ളിൽ പെൺകുട്ടിയെ ജീവനോടെ കണ്ടെത്തി മെഡിക്കൽ എമർജൻസി വിഭാഗത്തിന് കൈമാറിയെന്നാണ് റിപ്പോർട്ട്. രക്ഷപ്പെടുത്തിയ ശേഷം പെൺകുട്ടിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. അതേസമയം പെൺകുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാരണങ്ങൾ അന്വേഷിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7