Posted By user Posted On

masters in education onlineബിരുദ സർട്ടിഫിക്കറ്റ് ഒറിജിനൽ തന്നെ അല്ലേ? അല്ലെങ്കിൽ പണി കിട്ടും; കുവൈത്തിൽ പ്രവാസി ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കും

കുവൈത്ത് സിറ്റി; വ്യാജ സര്‍വകലാശാല ബിരുദം കണ്ടെത്തിയതിന് പിന്നാലെ സര്‍ക്കാര്‍ മേഖലയിലെ masters in education online സ്വദേശികളുടെയും വിദേശികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ച് കുവൈത്ത്. എത്ര വർഷത്തെ സർവീസ് ഉണ്ടെങ്കിലും എല്ലാ പ്രവാസി പൊതുമേഖലാ ജീവനക്കാരും പരിശോധനയിൽ ഉൾപ്പെടും. 60 വയസ് തികഞ്ഞവരും സ്വകാര്യ സ്കൂളുകളിൽ നിന്ന് ഹൈസ്കൂൾ സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവരും അടുത്തിടെ യൂണിവേഴ്സിറ്റി ബിരുദം പൂർത്തിയാക്കിയവരും ഉള്‍പ്പെടെ പരിശോധനയുടെ പരിധിയിൽ വരും. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിന് പുറമെ, ചില ബിരുദക്കാര്‍ക്ക് പ്രാക്ടിക്കല്‍, തിയറി പരീക്ഷകളും നടത്തും. എഞ്ചിനിയറിം​ഗ് മേഖലയിലുള്ളവർക്കാണ് പരീക്ഷകൾ നടത്തുകയെന്നാണ് വിവരം. അടുത്തിടെ കുവൈത്തില്‍ നടത്തിയ പരിശോധനയില്‍ 142 സ്വദേശികള്‍ വ്യാജ സര്‍വകലാശാല ബിരുദം നേടിയതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രവാസി ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ തീരുമാനിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q

Comments (0)

Leave a Reply

Your email address will not be published. Required fields are marked *