ms disease treatmentകുവൈത്തിൽ സ്ക്ലിറോസിസ് രോ​ഗികളുടെ എണ്ണത്തിൽ വൻ വർധന

കുവൈറ്റ് സിറ്റി: കുവൈറ്റിൽ സ്ക്ലിറോസിസ് രോ​ഗികൾ കൂടുന്നു ms disease treatment. രാജ്യത്ത് നിലവിൽ രോ​ഗം ബാധിച്ചവരുടെ എണ്ണം 2500 ആയി ഉയർന്നു. മേഖലയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വലിയ സംഖ്യയാണെന്നാണ് റിപ്പോർട്ട്‌. അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോർ ഡിസേബിൾഡ് അഫയേഴ്‌സിന്റെ (പാഡ) സഹകരണത്തോടെ, മൾട്ടിപ്പിൾ സ്ക്ലിറോസിസ് രോഗികൾക്കായി കുവൈറ്റ് അസോസിയേഷൻ സംഘടിപ്പിച്ച “വെല്ലുവിളികളും ഭാവി സാധ്യതകളും” എന്ന പരിപാടിയിലാണ് അധികൃതർ ഈ വിവരങ്ങൾ പുറത്ത് വിട്ടത്.
പരിപാടിയിൽ രോഗത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ബോധവത്കരണവും നടന്നു. കൂടാതെ രോ​ഗബാധിതർ കൂടുന്ന സാഹചര്യത്തിൽ മികച്ച മരുന്നുകൾ തേടുന്നുണ്ടെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച്, രോഗികളുടെ അവസ്ഥകൾ പിന്തുടരുന്നതിനും അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിനും അസോസിയേഷൻ സംഭാവന നൽകുന്നുവെന്ന് ആരോഗ്യ മന്ത്രിയെ പ്രതിനിധീകരിച്ച് വിദേശ ആരോഗ്യ സേവന കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. യൂസഫ് അൽ-തമർ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy