Posted By user Posted On

choleraകുവൈത്തിലെ കോളറ ബാധ; യാത്രാ നടപടിക്രമങ്ങളിൽ മാറ്റമില്ല, സാഹചര്യം ആശ്വാസകരമെന്ന് ആരോ​ഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിൽ കോളറ രോഗ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ cholera യാത്രാ നടപടിക്രമങ്ങളിൽ നിലവിൽ മാറ്റങ്ങൾ ഒന്നും തന്നെ വരുത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ ആശ്വാസകരവും നിയന്ത്രണവിധേയവുമാണെന്നും അധികൃതർ വ്യക്തമാക്കി. രോ​ഗബാധ പടരുന്നത് പോലുള്ള ഏത് അടിയന്തര സാഹചര്യവും നേരിടാൻ മന്ത്രാലയം സൂസജ്ജമാണെന്നും രോഗ ബാധ നില നിൽക്കുന്ന രാജ്യങ്ങളിൽ യാത്ര ചെയ്യുന്നവർ മുൻ കരുതൽ നടപടികൾ പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. കോളറ രോ​ഗ ബാധ റിപ്പോർട്ട് ചെയ്ത ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ, സുരക്ഷിതമായി അടച്ച കുപ്പിയിൽ ലഭിക്കുന്ന ശുദ്ധ ജലം മാത്രം കുടിക്കണമെന്നും സുരക്ഷിതമല്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. നന്നായി പാകം ചെയ്ത് ചൂടോടെ വിളമ്പുന്ന ഭക്ഷണം മാത്രം കഴിക്കുകയും പാലും അനുബന്ധ ഉൽപ്പന്നങ്ങൾ കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുവൈത്തി പൗരന് കോളറ രോ​ഗബാധ സ്ഥിരീകരിച്ചത്. ഇറാഖിൽ നിന്ന് തിരിച്ചെത്തിയ ആൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ആരോ​ഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. രോ​ഗിയുമായി സമ്പർക്കം പുലർത്തിയവരെ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. നിലവിൽ മറ്റാർക്കും രോ​ഗലക്ഷണങ്ങളില്ല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *