Posted By user Posted On

fire forceകനത്ത മഴയിൽ കുവൈത്തിൽ 147 അപകടങ്ങൾ ; 211 പേരെ രക്ഷപ്പെടുത്തി

കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്ന് വിവിധ ഗവർണറേറ്റുകളിൽ 147 അപകടങ്ങൾ ഉണ്ടായതായി വിവരം fire force. വിവിധയിടങ്ങളിൽ അപകടത്തിൽപെട്ട 211 പേരെ അ​ഗ്നിശമന സേന രക്ഷപ്പെടുത്തി. അഗ്നിശമന സേന പൊതു സമ്പർക്ക വിഭാ​ഗമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ചില റോഡുകളിലും ടണലുകളിലും ഇപ്പോഴും വൻതോതിൽ മഴവെള്ളം കെട്ടിക്കിടക്കുകയാണെന്നാണ് വിവരം. നിലവിൽ അഗ്നിശമന രക്ഷാ സേനയുടെ നേതൃത്വത്തിൽ വെള്ളക്കെട്ട് നീക്കം ചെയ്ത് വരികയാണ്. അത്യാധുനിക ഹൈഡ്രോളിക് പമ്പുകളുടെ സഹായത്തോടെയാണ് വെള്ളക്കെട്ട് ഒഴിവാക്കുന്ന ജോലികൾ പുരോ​ഗമിക്കുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിലവിലെ സാഹചര്യവും സ്ഥിതി​ഗതികളും വിലയിരുത്തി. നിരവധി വീടുകളുടെ ബേസ്‌മെന്റുകളിലും മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ട്. വാഹനങ്ങൾ കൂട്ടിയിടിച്ച് ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറിന് തീപിടിക്കുകയും പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണ സംഭവങ്ങളും റിപ്പോർട്ട് ചെയ്‌തു. ഭൂരിഭാഗം അപകടങ്ങളും ഉണ്ടായത്. ജഹ്‌റ, ഫർവാനിയ, കാപിറ്റൽ , ഹവല്ലി ഗവർണറേറ്റുകളിലാണ്. സമയം ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഉണ്ടായ അപകടങ്ങളുടെ വിവരങ്ങൾ അടിയന്തിരമായി കൈമാറുവാൻ പൊതുമരാമത്ത് മന്ത്രി ഡോ. അമാനി ബുഖമസ് ആവശ്യപ്പെട്ടു . കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc

Comments (0)

Leave a Reply

Your email address will not be published. Required fields are marked *