Posted By user Posted On

tower pizzaകുവൈത്തിൽ റസ്റ്റോറന്റിന്റെ മേൽക്കൂര തകർന്ന് വീണു, തൊഴിലാളിക്ക് പരിക്ക്; ഒഴിവായത് വൻ ദുരന്തം

കുവൈത്ത് സിറ്റി; കുവൈറ്റിലെ പ്രശസ്തമായ മാളുകളിൽ ഒന്നിലെ റസ്റ്റോറന്റിന്റെ മേൽക്കൂര തകർന്ന് വീണു tower pizza. റസ്റ്റോറന്റിലെ ഒരു തൊഴിലാളിക്ക് ​ഗുരുതരമായി പരിക്കേറ്റു. റെസ്റ്റോറന്റിന്റെ ഇന്റീരിയർ ഹാളിന്റെ മേൽക്കൂരയാണ് പൂർണ്ണമായും തകർന്ന് വീണത്. ഈ സമയത്ത് ഹാളിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത്കൊണ്ട് തന്നെ വലിയ ദുരന്തമാണ് ഒഴിവായത്. കുവൈത്തിൽ കഴിഞ്ഞ ദിവസം കനത്ത മഴയാണ് പെയ്തത്. മഴയെ തുടർന്ന് റസ്റ്റോറന്റിന്റെ മേൽക്കൂര ദുർബലമായിരുന്നു. മഴ തുടർന്നതോടെ ഇത് തകർന്ന് വീഴുകയായിരുന്നു എന്നാണ് നി​ഗമനം. സംഭവം അറിഞ്ഞ് അടിയന്തിര മെഡിക്കൽ ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പ് തന്നെ റസ്റ്റോറന്റിലെ മറ്റ് തൊഴിലാളികളും വഴിയാത്രക്കാരും ചേർന്ന് പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയിൽ എത്തിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc

Comments (0)

Leave a Reply

Your email address will not be published. Required fields are marked *