
zain internet packagesഅതിവേഗ മൊബൈൽ ഇന്റർനെറ്റ് രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് മുൻപന്തിയിൽ
കുവൈത്ത് സിറ്റി: മൊബൈൽ ഇന്റര്‍നെറ്റ് വേഗത കൂടിയ ലോകരാജ്യങ്ങളുടെ പട്ടികയില്‍ രാജ്യത്തിന് പത്താം സ്ഥാനം zain internet packages. ഗള്‍ഫ് രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് കുവൈത്ത്. ഒന്നാം സ്ഥാനം ഖത്തറിനാണ്. അമേരിക്കന്‍ സ്ഥാപനമായ ഓക്‌ലയുടെ സ്പീഡ്‌ടെസ്റ്റ് പുറത്തിറക്കിയ പ്രതിമാസ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സെക്കൻഡിൽ ശരാശരി 95.04 മെഗാബൈറ്റ് ആണ് കുവൈത്തിന്റെ ഇന്റർനെറ്റ് വേഗത. രാജ്യത്തിന്റെ രണ്ട് സ്ഥാനം കഴിഞ്ഞമാസത്തെ റാങ്കിങ്ങിനെ അപേക്ഷിച്ച് താഴ്ന്നിട്ടുണ്ട്. ഫിക്സഡ് ബ്രോഡ്‌ബാൻഡ് ഉപയോഗിക്കുന്ന ഇന്റർനെറ്റ് വേഗതയില്‍ ലോക രാജ്യങ്ങളില്‍ രാജ്യം 20ാം സ്ഥാനത്താണ്. ഇതിൽ സെക്കൻഡിൽ 112.5 മെഗാബൈറ്റ് ആണ് രാജ്യത്തെ ഇന്റർനെറ്റ് വേഗത. അറബ് രാജ്യങ്ങൾക്കിടയിൽ ഇതിൽ കുവൈത്ത് രണ്ടാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ ഒന്നാം സ്ഥാനത്തുള്ളത്. യു.എ.ഇ ആണ്. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന സ്പീഡ്ടെസ്റ്റ് ഉപയോഗിച്ച് നടത്തിയ ദശലക്ഷക്കണക്കിന് ടെസ്റ്റുകളിൽ നിന്നാണ് ഓക്‌ല ഗ്ലോബൽ ഇൻഡക്സിന്റെ ഡേറ്റ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl
Comments (0)