Posted By user Posted On

jaber bridgeവിനോദ സഞ്ചാരികളെ ഇതിലെ ഇതിലെ; ജാബർ പാലം കേന്ദ്രീകരിച്ച് ഒരുങ്ങുന്നത് 400 ടൂറിസം പദ്ധതികൾ

കുവൈത്ത് സിറ്റി; കുവൈത്തിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതികൾ വരുന്നു jaber bridge. ജാബർ കോസ്‌വേയുടെ തെക്കൻ കൃത്രിമ ദ്വീപിന്റെ (സാജി ദ്വീപ്) വികസന പദ്ധതി ആരംഭിക്കുകയാണ്. ഇത് 400-ലധികം പദ്ധതികളെ ജാബർ പാലം കേന്ദ്രീകരിച്ച് തുടങ്ങുന്നതിന് സഹായിക്കും. ഇത്തരത്തിൽ നിരവധി പദ്ധതികൾ ആരംഭിക്കുന്നതായി ചെറുകിട, ഇടത്തരം സംരംഭ വികസനത്തിനുള്ള ദേശീയ ഫണ്ടിന്റെ ആക്ടിംഗ് ഡയറക്ടർ ജനറൽ അദെൽ അൽ-ഹസാവി വ്യാഴാഴ്ച പറഞ്ഞു. പാലം കേന്ദ്രീകരിച്ച് നടക്കുന്ന വികസന പദ്ധതികൾ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ-സബാഹ് വിലയിരുത്തി. മന്ത്രിമാരും പാർലമെന്റ് അംഗങ്ങളും സർക്കാർ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അൽ-സജി ദ്വീപിനെ അൽ-ബന്ദേര, അൽ-സഫർ, മറീന, സർവീസ് ഏരിയ എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചിട്ടാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നവരാണ് ഇത്തരത്തിൽ നാല് മേഖലകളായി തിരിച്ചിരിക്കുന്നത്. ഫുഡ് ട്രക്കുകൾ, ബൂത്തുകൾ, എക്‌സിബിഷൻ ഏരിയകൾ, വലിയ വ്യൂവിംഗ് സ്‌ക്രീൻ എന്നിവയാണ് പുതിയ പദ്ധതിയിലെ പ്രധാന ആകർഷണം എന്ന് അദെൽ അൽ-ഹസാവി പറഞ്ഞു. ഇത്തരത്തിൽ വിവിധ തരം സംരംഭങ്ങളെ ദ്വീപിലേക്ക് ആകർഷിക്കാൻ തങ്ങൾ ശ്രമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. റാസ് അൽ-സാൽമിയയിലേക്കും ദ്വീപിലേക്കും സന്ദർശകരെ കൊണ്ടുപോകുന്നതിനും ടൂറിസ്റ്റ് ടൂറുകൾക്കുമായി മറീന ഒരു വാട്ടർ ടാക്സി രൂപീകരിക്കും. സർവീസ് ഏരിയയിൽ പാർക്കിംഗ് സ്ഥലവും ഗ്യാസ് സ്റ്റേഷനും ബസുകളും ഉൾപ്പെടുന്ന സൗകര്യങ്ങളും ഒരുക്കും. ഈ പ്രോജക്റ്റിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന സംരംഭങ്ങൾക്കുള്ള രജിസ്ട്രേഷൻ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അൽ-ഹസാവി പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl

Comments (0)

Leave a Reply

Your email address will not be published. Required fields are marked *