Posted By user Posted On

medical centre near meഅത്യാധുനിക സൗകര്യങ്ങളോടെ കുവൈത്തിൽ പുതിയ പ്രവാസി മെഡിക്കൽ കേന്ദ്രം; എന്നിട്ടും സന്ദർശകർ എത്തുന്നില്ല

കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശ തൊഴിലാളികളുടെ മെഡിക്കൽ പരിശോധനക്കായി പുതുതായി ഏർപ്പെടുത്തിയ മിഷിരിഫ്
എക്‌സിബിഷൻ ഗ്രൗണ്ടിൽ എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ കുറവ് medical centre near me. പ്രതിദിനം 500 തൊഴിലാളികൾ മാത്രമാണ് ഇവിടെ എത്തുന്നതെന്നാണ് വിവരം. നിലവിൽ ഇവിടെ പ്രതിദിനം 1000 തൊഴിലാളികളെ പരിചരിക്കാനുള്ള സൗകര്യം ഉണ്ട്. ഷുവൈഖ്, സബ്ഹാൻ, ഉമ്മുൽ ഹൈമാൻ മുതലായ കേന്ദ്രങ്ങളെ അപേക്ഷിച്ച് ഇവിടെ മികച്ച സൗകര്യങ്ങളാണ് ഉള്ളത്. എന്നിട്ടും സന്ദർശകർ എത്തുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രവാസി മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ നേരത്തെ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടു കൊണ്ടിരുന്നത്.
തുടർന്ന് കഴിഞ്ഞ ജൂൺ അവസാനത്തോടെയാണ് മിഷ്റഫ് വാക്സ്നേഷൻ സെന്ററിൽ ഇതിനായി പ്രത്യേക കേന്ദ്രം തുടങ്ങിയത്. ഏകദേശം 160 ഓളം ജീവനക്കാരാണ് രണ്ടു ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നത്. ഇവിടെ പ്രവേശനം ലഭിക്കുന്നതിനായി മുൻകൂർ അപ്പോയിൻമെന്റ് എടുക്കേണ്ടതുണ്ട്. എന്നാൽ മുൻകൂട്ടി അപ്പോയിൻമെന്റ് ഇല്ലാതെ തന്നെ സ്വദേശികൾക്ക് തങ്ങളുടെ സ്പോൺസർഷിപ്പിലുള്ള ഗാർഹിക തൊഴിലാളികളുടെ മെഡിക്കൽ പരിശോധന ഇവിടെ വെച്ച് നടത്താൻ സാധിക്കും. പത്ത് രജിസ്ട്രേഷൻ പോയിന്റുകൾ, 500 പേരെ ഉൾക്കൊള്ളുന്ന എയർ കണ്ടീഷനിംഗ് കാത്തിരിപ്പ് മുറി, നാല് എക്സ്-റേ മുറികൾ, 20 രക്തപരിശോധനാ ക്ലിനിക്കുകൾ എന്നിവയാണ് കേന്ദ്രത്തിന്റെ പ്രധാന ആകർഷണം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl


Comments (0)

Leave a Reply

Your email address will not be published. Required fields are marked *