
couples counselingവിവാഹം രജിസ്റ്റർ ചെയ്യണോ?; കുവൈത്തിൽ മയക്ക് മരുന്ന് മുക്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് നിർദേശം
കുവൈത്ത് സിറ്റി : കുവൈത്തിൽ വിവാഹം റെജിസ്റ്റർ ചെയ്യുന്നതിനായി വധൂ വരന്മാർ മയക്ക് മരുന്ന് മുക്ത സർട്ടിഫിക്കറ്റ് ഹാജറാക്കണമെന്ന വ്യവസ്ഥ നിർബന്ധമാക്കാൻ ഒരുങ്ങുന്നതായി വിവരം couples counseling. ഇത്തരത്തിൽ പുതിയ വ്യവസ്ഥ വേണം എന്ന് ആവശ്യപ്പെട്ട് പാർലമെന്റ് അംഗം സ’അദ് അൽ ഖൻഫൂർ നിർദേശം സമർപ്പിച്ചു. ഇത് സംബന്ധിച്ച് 2008 ലെ വിവാഹ റെജിസ്ട്രേഷൻ നിയമത്തിലെ ആർട്ടിക്കിൾ 1-ന്റെ ആദ്യ ഖണ്ഡികയുടെ വാചകം ഭേദഗതി ചെയ്യണമെന്നാണ് അദ്ദേഹം നിർദേശിക്കുന്നത്. ഇത്തരത്തിൽ ഭേദഗതി ചെയ്യുകയാണെങ്കിൽ ഇതിന്റെ അടിസ്ഥാനത്തിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന വധൂ വരന്മാർ വിവാഹം റെജിസ്റ്റർ ചെയ്യുന്നതിന് മുന്നോടി ആരോഗ്യ മന്ത്രാലയം വഴി മയക്ക് മരുന്ന് പരിശോധനക്ക് വിധേയരാകണം. ഇതിന് ശേഷം ആരോഗ്യ മന്ത്രാലയം അനുവദിക്കുന്ന മയക്ക് മരുന്ന് വിമുക്ത സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ വിവാഹം റെജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ അനുവദിക്കുന്ന മയക്ക് മരുന്ന് മുക്ത സർട്ടിഫിക്കറ്റിന്റെ കാലാവധി 6 മാസം വരെ പരിമിതിപ്പെടുത്തുവാനും പാർലമെന്റിൽ സമർപ്പിച്ച നിർദേശത്തിൽ പറയുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl
Comments (0)