 
						driverസ്വകാര്യ വാഹനത്തിൽ വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; ഡ്രൈവർ അറസ്റ്റിൽ
കുവൈത്ത് സിറ്റി; സ്വകാര്യ വാഹനത്തിൽ 14 സ്ക്കൂൾ കുട്ടികളെ കുത്തിനിറച്ച് സ്ക്കൂളിലേക്ക് കൊണ്ടുപോയ ഡ്രൈവർ അറസ്റ്റിൽ driver. പരമാവധി 7 പേർക്ക് ഇരിക്കാവുന്ന വാഹനത്തിൽ 14 കുട്ടികളെയാണ് ഇയാൾ കുത്തിനിറച്ചത്. ഗതാഗത വിഭാഗം ഉദ്യോഗസ്ഥരാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. കുട്ടികളുടെ ജീവൻ അപകടത്തിലാകുന്ന രീതിയിലായിരുന്നു ഇയാളുടെ പ്രവർത്തി. ഡ്രൈവറെ അറസ്റ്റ് ചെയ്തതായും തുടർ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിലേക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR
 
		 
		 
		 
		 
		
Comments (0)