Posted By user Posted On

climate change preventionപൊടിക്കാറ്റും മോശം കാലാവസ്ഥയും, ദൂരക്കാഴ്ച കുറയും; കുവൈത്തിൽ ജാ​ഗ്രത നിർദേശം

കുവൈത്ത് സിറ്റി; രാജ്യത്ത് നിലവിൽ പൊടിക്കാറ്റും മോശം കാലാവസ്ഥയും നിലനിൽക്കുന്ന സാഹചര്യത്തിൽ പൗരന്മാർക്കും താമസക്കാർക്കും ജാഗ്രത നിർദേശം നൽകി ആദ്യന്തര മന്ത്രാലയം climate change prevention. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയയാണ് മുന്നറിയിപ്പ് നിർദേശം നൽകിയത്. പൊടിക്കാറ്റ് മൂലം ചില റോഡുകളിൽ ദൂരക്കാഴ്ച കുറയുമെന്നും അതിനാൽ വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. സുരക്ഷ, ഗതാഗതം, മറ്റ് സഹായങ്ങൾ എന്നിവ ആവശ്യമായി വരികയാണെങ്കിൽ ഉടൻ തന്നെ എമർജൻസി നമ്പറായ 112ൽ വിളിക്കണെന്നും നിർദേശത്തിൽ പറയുന്നുണ്ട്. ഇത്തരത്തിൽ എല്ലാ പ്രശ്നങ്ങളും ഉടൻ തന്നെ പരിഹരിക്കാൻ സന്നദ്ധരാകുമെന്നും ആഭ്യന്തരമന്ത്രാലയം ഉറപ്പ് നൽകി. കടലിൽ പോകുന്ന ആളുകൾ അതിന് മുൻപ് 1880888 എന്ന നമ്പറിൽ വിളിച്ച് കോസ്റ്റ് ഗാർഡിനെ അറിയിക്കാനും കടലിൽ ആയിരിക്കുമ്പോൾ എന്തെങ്കിലും അടിയന്തര സാഹചര്യങ്ങൾ നേരിടുമ്പോഴോ സഹായം വേണ്ടി വന്നാലോ അതേ നമ്പറിൽ തന്നെ ബന്ധപ്പെടണമെന്നും ഭരണകൂടം അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *