Posted By user Posted On

cheapo airവിമാനച്ചിറക് കെഎസ്ആർടിസി ബസിലടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക് , ബസ് തകർന്നു

തിരുവനന്തപുരം: ട്രെയിലർ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന വിമാനച്ചിറക്ക് കെഎസ്ആർടിസി ബസിലടിച്ച് നിരവധി പേർക്ക് പരിക്കേറ്റു cheapo air. ബസ്സിന്റെ മുൻവശം പൂർണമായും തകർന്നു. തിരുവനന്തപുരം ബാലരാമപുരം ജംഗ്ഷന് സമീപം ഇന്ന് പുലർച്ചയാണ് അപകടമുണ്ടായത്. രാവിലെ ഒരു മണിയോടെയായിരുന്നു അപകടം. കെഎസ്ആർടിസി ബസ് ഡ്രൈവർ ഉൾപ്പെടെ അഞ്ചിലേറെ പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വിമാനത്തിന്റെ ചിറകുകളും യന്ത്ര ഭാഗങ്ങളുമായി ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ട്രെയിലർ ലോറി. 30 വർഷത്തോളം ആകാശത്ത് പാറി നടന്ന എയർബസ് എ 320 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഈ വിമാനം റസ്റ്റോറൻറ് ആയി പുനർനിർമ്മിക്കാനാണ് ഹൈദരാബാദിലേക്ക് കൊണ്ടുപോകുന്നത്. മൂന്നുവർഷം മുമ്പായിരുന്നു ഇതിന്റെ അവസാന പറക്കൽ. ന്യൂഡൽഹിയിൽ നിന്നും 186 യാത്രക്കാരുമായി തിരുവനന്തപുരത്തേക്കാണ് അന്ന് എ320 പറന്നത്. അവസാന പറക്കലിന് ശേഷം തിരുവനന്തപുരം ചാക്കയിലെ ഹാങ്കർ യൂണിറ്റിന്റെ ഒഴിഞ്ഞ സ്ഥലത്ത് കിടക്കുകയായിരുന്നു വിമാനം. ഇവിടുത്തെ എൻജിനീയറിങ് വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പഠനത്തിന് ആയിട്ടാണ് വിമാനം ഉപയോഗിച്ചിരുന്നത്. അടുത്തിടെയാണ് വിമാനം ലേലത്തിൽ വിറ്റത് ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദര്‍ വിമാനം വാങ്ങിയത്. 75 ലക്ഷം രൂപയാണ് വിമാനം വാങ്ങാനായി അദ്ദേഹം മുടക്കിയത്. തുടർന്ന് വിമാനം പൂർണമായും പൊളിക്കാനായി നാല് ഭാഗങ്ങളാക്കി ട്രെയിലറുകളിൽ കൊണ്ടുപോകുമ്പോഴാണ് അപകടം. അപകടം ഉണ്ടായ ഉടനെ ലോറിയുടെ ഡ്രൈവർ ഇറങ്ങിയോടി. ഇതോടെ വാഹനം റോഡിൽ കുടുങ്ങി വലിയ ​ഗതാ​ഗതക്കുരുക്കിന് കാരണമായി. പിന്നീട് മറ്റൊരു ഡ്രൈവർ എത്തിയാണ് റോഡിൽ നിന്നും ട്രെയിലർ ലോറി മാറ്റിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *