Posted By user Posted On

saudiaramcoകുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ ക്ഷണിക്കുന്നു; യുവാക്കൾക്കായി തൊഴിൽ പരീക്ഷ

കുവൈറ്റ് സിറ്റി: കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ (കെപിസി), കുവൈറ്റ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് പുതിയ ജോലക്കാരെ കണ്ടെത്തുന്നതിനായി പരീക്ഷകൾ നടത്താൻ ഒരുങ്ങുന്നു saudiaramco. എണ്ണ മേഖലയിൽ തൊഴിൽ ചെയ്യാൻ താത്പര്യമുള്ളവർക്കായാണ് പരീക്ഷ നടത്തുന്നത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഷദ്ദാദിയ സർവകലാശാലയിൽ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം വിലയിരുത്തുന്നതിനായുള്ള പരീക്ഷയും മറ്റ് പ്രത്യേക പരീക്ഷകളും നടക്കും. എണ്ണ മേഖലയിൽ കൂടുതൽ കുവൈത്തി യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ഉന്നതവിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ കാലതാമസം നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ ബിരുദധാരികൾക്ക്, പ്രത്യേകിച്ച് പേപ്പറുകൾ പൂർത്തിയാക്കാനോ സർട്ടിഫിക്കറ്റുകളോ തുല്യത സർട്ടിഫിക്കറ്റുകളോ ലഭിക്കാത്തവർക്ക് അവസരം നൽകാനാണ് തൊഴിൽ പ്രഖ്യാപന കാലയളവ് നീട്ടിയതെന്ന് വൃത്തങ്ങൾ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *