deportകുവൈത്തിൽ നിന്ന് നാടുകടത്തിയവരിൽ 8000 ഇന്ത്യക്കാരും; 23000 പ്രവാസികളെ നാടു കടത്തി
കുവൈത്ത് സിറ്റി : കഴിഞ്ഞ പത്ത് മാസത്തിനിടെ കുവൈത്തിൽ നിന്ന് ഇന്ത്യക്കാർ ഉൾപ്പെടെ ഇരുപത്തി മൂന്നായിരം പ്രവാസികളെ നാടു കടത്തി. 8000 ഇന്ത്യക്കാരും ഇതിൽ ഉൾപ്പെടുന്നു deport. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ളവരുടെ കണക്കാണിത്. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്ക് പുറത്ത് വിട്ടത്. താമസ നിയമ ലംഘനം, വിവിധ ക്രിമിനൽ കേസുകളിൽ ഉൽപ്പെട്ടവർ,അസാന്മാർഗ്ഗിക പ്രവർത്തനങ്ങൾ പിടിയിലായവർ പിടികിട്ടാപുള്ളികൾ എന്നീ വിഭാഗത്തിൽ പെട്ടവരാണ് നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗം പേരും. ഇതിൽ ഏകദേശം പതിനായിരം പേർ സ്ത്രീകളാണ്. നാടുകടത്തപ്പെട്ടവരുടെ കൂട്ടത്തിൽ 5000 ബംഗ്ലാദേശികളും, 4000 ശ്രീലങ്കക്കാരും 3500 ഈജിപ്ഷ്യൻസും ഉണ്ട്. നിലവിൽ പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ 1500ത്തോളം പേർ നാടുകടത്തൽ ജയിലിൽ കഴിയുന്നുണ്ട്. മുൻ കാലങ്ങളെ അപേക്ഷിച്ച് നാടു കടത്തൽ പ്രക്രിയകൾ എളുപ്പത്തിൽ സാധ്യമാക്കാൻ കഴിയുന്നതായും അധികൃതർ വ്യക്തമാക്കി. അതേ സമയം നിയമ ലംഘനങ്ങൾക്ക് പിടിയിലാകുന്നവരോട് യാതൊരു കരുണയും ഉണ്ടാകില്ലെന്നും ഇത്തരക്കാരെ ഉടൻ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൈമാറി തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6
Comments (0)