Posted By user Posted On

driving licenseകുവൈത്തിൽ 3000 പ്രവാസികളുടെ ഡ്രൈവിംഗ്‌ ലൈസൻസുകൾ പിൻവലിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ 3000 പ്രവാസികളുടെ ഡ്രൈവിംഗ്‌ ലൈസൻസുകൾ പിൻവലിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് ഇത്രയധികം ലൈസൻസുകൾ പിൻവലിച്ചത്. ആഭ്യന്തര മന്ത്രി ഷൈഖ്‌ തലാൽ അൽ ഖാലിദ്‌ അൽ സബാഹിന്റെ നിർദ്ദേശത്തിന്റെ ഭാഗമായാണ് നടപടി driving license. രാജ്യത്തെ ​ഗതാ​ഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായാണ് പുതിയ നീക്കം. പരിശോധനയിൽ നിലവിൽ ഡ്രൈവിംഗ്‌ ലൈസൻസ്‌ ലഭിക്കാൻ അർഹരല്ലാത്തവരുടെ ലൈസൻസുകൾക്ക്‌ ബ്ലോക്ക്‌ ഏർപ്പെടുത്തുകയും ഉടമകളോട് ഇവ ഗതാഗത വകുപ്പിൽ തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്യും. മൈ ഐഡന്റിറ്റി, സഹേൽ ആപ്പുകൾ വഴി ബ്ലോക്ക്‌ ഏർപ്പെടുത്തപ്പെട്ട ഇത്തരം ലൈസൻസ്‌ ഉടമകൾക്ക്‌ ഇക്കാര്യം അറിയാൻ കഴിയും. ഇത്തരത്തിൽ റദ്ദ് ചെയ്യപ്പെട്ട ലൈസൻസുകൾ തിരിച്ചേൽപ്പിക്കാത്ത ഉടമകൾക്ക്‌ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഇടപാടുകൾ നടത്തുന്നതിനും വിലക്ക്‌ ഉണ്ടാകും. കൂടാതെ റദ്ദാക്കിയ ലൈസൻസ് ഉപയോ​ഗിച്ച് വാഹനം ഓടിക്കുന്നവരെ രാജ്യത്ത്‌ നിന്ന് നാടു കടത്തും എന്നാണ് മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്. നിലവിൽ രാജ്യത്തെ മുഴുവൻ പ്രവാസികളുടെയും ഡ്രൈവിംഗ്‌ ലൈസൻസുകൾ പരിശോധിച്ച് വരികയാണ്. നിലവിൽ റദ്ദ് ചെയ്യപ്പെട്ട ലൈസൻസുകളൊന്നും തന്നെ വ്യാജമായി നേടിയവയല്ല. പകരം ഇവ നേരത്തെ വ്യവസ്ഥകൾ പൂർത്തിയാക്കി നേടിയവയും എന്നാൽ ജോലി മാറ്റം, ശമ്പളം ഉൾപ്പെടെയുള്ള നിലവിലെ വ്യവസ്ഥകൾ പൂർത്തിയാക്കാൻ സാധിക്കാത്തവയുമാണ്. അതുകൊണ്ടാണ് ഈ ലൈസൻസുകൾ റദ്ദാക്കിയത്. ഏകദേശം രണ്ട് മാസത്തോളം എടുത്തായിരിക്കും ഇത്തരത്തിൽ മുഴുവൻ പ്രവാസികളുടെയും ലൈസൻസിന്റെ പരിശോധന പൂർത്തിയാക്കാൻ സാധിക്കുക എന്നാണ് ഉദ്യോ​ഗസ്ഥർ കരുതുന്നത്. ഇത്തരത്തിൽ ഏകദേശം രണ്ടു ലക്ഷത്തോളം പേരുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻ വലിക്കപ്പെടുമെന്നാണ് സൂചന.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *