stomatitisകാലാവസ്ഥ മാറിയതോടെ ശ്വാസകോശ രോഗങ്ങൾ വർദ്ധിച്ചു; കുവൈത്തിലെ സുരക്ഷ നിർദേശങ്ങൾ പരിശോധിക്കാം
കുവൈത്ത് സിറ്റി: രാജ്യത്ത് കാലാവസ്ഥ വ്യതിയാനം ഉണ്ടായതോടെ ശ്വാസകോശ രോഗങ്ങൾ വർദ്ധിച്ചതായി റിപ്പോർട്ട്. അടുത്തിടെയായി ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലും ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലും എത്തുന്ന ശ്വാസകോശ അസുഖങ്ങളുള്ള രോഗികളുടെ എണ്ണം വർധിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു stomatitis. എന്നാൽ, ഇത്തരത്തിൽ എത്തുന്ന മിക്ക രോഗികളും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടാത്തവരാണെന്നും ശരാശരിക്ക് മുകളിൽ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നും കേസുകളുടെ നിലവിലെ വർധന നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ശ്വാസകോശസംബന്ധമായ അണുബാധമൂലമുണ്ടാകുന്ന രോഗങ്ങളുടെ എണ്ണം കൂടിയതായാണ് കണക്ക്. ആസ്ത്മ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. 2007 മുതൽ രാജ്യത്ത് ശ്വസന സംബന്ധമായ രോഗങ്ങൾ, ന്യുമോണിയ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ 94 ശതമാനം വർധിച്ചതായി പഠനങ്ങൾ കണ്ടെത്തിയിരുന്നു. കുവൈത്തിലെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2018ൽ അണുബാധ നിരക്ക് യുവാക്കൾക്കിടയിൽ 15 ശതമാനമായും കുട്ടികളിൽ 18 ശതമാനമായും വർധിച്ചു. വായു മലിനീകരണവുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിൽ രോഗങ്ങൾ കൂടുന്നതെന്നാണ് നിഗമനം. കൂടാതെ, സീസണൽ രോഗങ്ങൾ തടയുന്നതിനുള്ള മാർഗങ്ങൾ കൈക്കൊള്ളൽ, മെഡിക്കൽ നിർദേശങ്ങൾ പാലിക്കൽ എന്നിവക്ക് പ്രാധാന്യം നൽകണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. സീസണൽ വൈറസുകളിൽനിന്ന് സംരക്ഷിക്കുന്ന വാക്സിനേഷനുകളും എടുക്കേണ്ടത് പ്രധാനമാണെന്നും അഞ്ച് വയസ്സോ അതിൽ താഴെയോ 65 വയസ്സോ അതിൽ കൂടുതലോ ഉള്ളവർക്ക് ഇത്തരം കുത്തിവെപ്പ് ഉറപ്പാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം;
ശുചിത്വം നിലനിർത്തുക
1.കൈകളും മുഖവും തുടർച്ചയായി കഴുകുക
2.തുമ്മുമ്പോഴും ചുമക്കുമ്പോഴും വായും മൂക്കും മൂടുക
3.രോഗലക്ഷണങ്ങൾ ഉണ്ടായാൽ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക
4.രോഗലക്ഷണങ്ങൾ വർധിച്ചാൽ ഡോക്ടറെസമീപിക്കുക
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB
Comments (0)