Posted By user Posted On

cholera കുവൈറ്റിൽ കോളറയെ നേരിടുന്നതിനുള്ള
എല്ലാ സജ്ജീരണങ്ങളും പൂര്‍ത്തിയാക്കി

കുവൈത്ത് സിറ്റി: കുവൈറ്റിൽ കോളറയെ നേരിടുന്നതിനുള്ള എല്ലാ സജ്ജീരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോളറയെ നേരിടുന്നതിനും എല്ലാ രോഗബാധിത കേസുകൾ കൈകാര്യം ചെയ്യുന്നതിനുമുള്ള പ്രതിരോധ നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് രോഗം പടരുന്നത് തടയുന്നതിനായി ഉയർന്ന കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന ജല, മലിനജല ശൃംഖലകളുടെ അടിസ്ഥാന സൗകര്യങ്ങൾ കുവൈത്തിലുണ്ടെന്ന് മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പ് ഡയറക്ടര്‍ അഹമ്മദ് അല്‍ മുത്വാ പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB

Comments (0)

Leave a Reply

Your email address will not be published. Required fields are marked *