Posted By user Posted On

kuwait ministryകുവൈറ്റ് സ​ർ​ക്കാ​ർ രൂ​പീകരണം: ദേ​ശീ​യ അ​സം​ബ്ലി സ​മ്മേ​ള​നം വൈ​കി​പ്പി​ക്ക​രു​തെ​ന്ന് എം.​പി​മാർ

കു​വൈ​ത്ത് സി​റ്റി: കുവൈറ്റ് സ​ർ​ക്കാ​ർ രൂ​പീകരണം വേ​ഗത്തിലാക്കുനുള്ള ശ്രമങ്ങൾ തുടരുന്നു. ഇതിനായുള്ള ദേ​ശീ​യ അ​സം​ബ്ലി സ​മ്മേ​ള​നം വൈ​കി​പ്പി​ക്ക​രു​തെ​ന്ന് എം.​പി​മാർ അറിയിച്ചു. അ​സം​ബ്ലി സ​മ്മേ​ള​നം 18ലേ​ക്ക് മാ​റ്റി​യ​തിലുള്ള എതിർപ്പും എം.പിമാർ അറിയിച്ചു. നി​യു​ക്ത പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് 10 പ്ര​തി​പ​ക്ഷ എം.​പി​മാ​രു​മാ​യി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ദേ​ശീ​യ അ​സം​ബ്ലി​യും സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും മ​റ്റ് വി​ഷ​യ​ങ്ങ​ളും കൂ​ടി​കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി. കൂ​ടി​ക്കാ​ഴ്ച ക്രി​യാ​ത്മ​ക​വും ശു​ഭാ​പ്തി​വി​ശ്വാ​സം നി​റ​ക്കു​ന്ന​തു​മാ​യി​രു​ന്നെ​ന്ന് എം.​പി മു​ഹ​മ്മ​ദ് ഹ​യേ​ഫ് പ​റ​ഞ്ഞു. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​ത്തി​നും എം.​പി​മാ​രു​ടെ എ​തി​ർ​പ്പി​നും ശേ​ഷം അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ പ്ര​തി​പ​ക്ഷ എം.​പി​മാ​രു​മാ​യു​ള്ള ആ​ദ്യ കൂ​ടി​കാ​ഴ്ച​യാ​യി​രു​ന്നു ഇ​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2

Comments (0)

Leave a Reply

Your email address will not be published. Required fields are marked *