
honorsഅതിദാരുണം: സൗദിയിൽ സ്കൂൾ ബസിൽ വിദ്യാർഥി ശ്വാസം മുട്ടി മരിച്ചു
റിയാദ്: സൗദിയിൽ സ്കൂൾ ബസിൽ വിദ്യാർഥി ശ്വാസം മുട്ടി മരിച്ചു. ഹസൻ അലവി എന്ന വിദ്യാർഥിയാണു ശ്വാസംമുട്ടി മരിച്ചത്. സൗദി അറേബ്യയിലെ ഖത്തീഫ് സ്കൂൾ ബസിനുള്ളിലാണ് കുട്ടി ശ്വാസം മുട്ടി മരിച്ചത്. ഖത്തീഫ് ഗവർണറേറ്റിൽ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഡ്രൈവർ വാടകയ്ക്കെടുത്ത് ഓടിച്ചിരുന്ന സ്വകാര്യ ബസിലാണു ദാരുണ സംഭവം നടന്നത്. കുട്ടികളെല്ലാം ഇറങ്ങിയോ എന്നുറപ്പാക്കാൻ ഡ്രൈവർ മറന്നു പോയെന്നു വിദ്യാഭ്യാസ വകുപ്പ് വക്താവ് സയീദ് അൽ ബഹാസ് പറഞ്ഞു. കുട്ടിയുടെ മരണത്തിൽ കിഴക്കൻ പ്രവിശ്യാ വിദ്യാഭ്യാസ വകുപ്പ് കുടുംബത്തോടു ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഖത്തറിൽ ആഴ്ചകൾക്കു മുൻപാണ് ഒരു മലയാളി വിദ്യാർഥി സമാനമായ രീതിയിൽ മരിച്ചത്. നേരത്തെ യുഎഇയിലും സമാനമായ സംഭവമുണ്ടായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2
Comments (0)