Posted By Editor Editor Posted On

24 മണിക്കൂറിനുള്ളിൽ കുവൈത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായി മൂന്നു മൃതദേഹങ്ങൾ‍ കണ്ടെത്തി

കുവൈത്ത് സിറ്റി: 24 മണിക്കൂറിനുള്ളിൽ കുവൈത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായി മൂന്നു മൃതദേഹങ്ങൾ‍ കണ്ടെത്തിയതായി അധികൃതര്‍. അൽ ദബൈയ്യ, ഫഹാലീൽ, അൽ ഖഹ്റാൻ എന്നീ സ്ഥലങ്ങളിൽ നിന്നാണ് ദുരൂഹ സാഹചര്യങ്ങളില്‍ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫഹാലീൽ തുറന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. അതുവഴി നടന്നു പോവുകയായിരുന്ന വ്യക്തിയാണ് കാറിനുള്ളിൽ ഒരാൾ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. അൽ ഖഹ്റാനിലും ഒരു യുവതിയെയാണ് വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഈ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് അൽ ദബൈയ്യയിലും അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മരണങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല. മരണങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ലെന്ന് പ്രാദേശിക മാധ്യമമായ അൽ റായ് റിപ്പോർ‍ട്ട് ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J6KekQWxcrM30FCIlRyYb5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *