Posted By Editor Editor Posted On

വ്യാപക പരിശോധന; കുവൈത്തിൽ 17 റെസിഡന്‍സി നിയമലംഘകര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാപക പരിശോധന. കമ്മിറ്റി തലവന്‍ മുഹമ്മദ് അല്‍ ദഫ്‍രിയുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന. മാന്‍പവര്‍ അതോറിറ്റി അധികൃതര്‍, ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങള്‍, വാണിജ്യ മന്ത്രാലയ പ്രതിനിധികള്‍ തുടങ്ങിയര്‍ പരിശോധനയില്‍ പങ്കാളികളായി. കടകളിലും കഫേകളിലും ഫുഡ് ട്രക്കുകളിലുമെല്ലാം പരിശോധന നടന്നു. റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 17 പേര്‍ അറസ്റ്റിലായെന്നാണ് അധികൃതര്‍ അറിയിച്ചത്.

സ്വകാര്യ മേഖലയില്‍ അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ ജോലി ചെയ്ത എട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മറ്റിടങ്ങളില്‍ ഗാര്‍ഹിക തൊഴിലാളികള്‍ ജോലി ചെയ്ത എട്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ബിദൂനികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമലംഘനം നടത്തുന്ന തൊഴിലാളികളെ റെസിഡൻസി അഫയേഴ്‌സിലേക്ക് റഫർ ചെയ്യുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അല്‍ ദഫ്‍രി പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *