കുവൈറ്റിൽ അത്യാവശ്യമല്ലാതെ പൊതുനിരത്തുകളിൽ നിർമാണ വാഹനങ്ങൾ ഓടിക്കരുതെന്ന് ഡ്രൈവർമാർക്ക് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിർമ്മാണ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും നിയമലംഘനത്തിന് ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുമെന്നും അധികൃതർ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയം പറയുന്നതനുസരിച്ച്, അടുത്ത കാലത്ത് ചില നിർമ്മാണ വാഹനങ്ങൾ റോഡുകളിൽ ഓടുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു, വാഹനങ്ങളെയും, റോഡുകളെയും, ഡ്രൈവർമാരെയും സംരക്ഷിക്കുന്നതിനായി,ഓരോ നിയമലംഘകന്റെയും ലൈസൻസ് പിൻവലിക്കാനും, വാഹനം പിടിച്ചെടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J6KekQWxcrM30FCIlRyYb5