Posted By user Posted On

യാത്രക്കാർ ബാഗേജ് നിയമങ്ങൾ പാലിക്കണം

വിമാനയാത്രക്കാർ അവരുടെ കൈവശം വെക്കാവുന്ന ബാഗേജുകളുടെ ഭാരത്തെ കുറിച്ച് ബോധവാന്മാരാകണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദേശിച്ചു. കൈവശം കരുതാവുന്ന വസ്തുക്കളുടെ ഭാരം മുൻകൂട്ടി അറിഞ്ഞിട്ടുവേണം വിമാനങ്ങളിൽ കയറാൻ. അമിതഭാരം അനുവദിക്കില്ല. ഇക്കോണമി ക്ലാസിന് ഏഴു കിലോയും ബിസിനസ് ക്ലാസിനും ഫസ്റ്റ് ക്ലാസിനും 11 കിലോയുമാണ് ഒരാൾക്ക് കൈവശം വെക്കാൻ അനുവാദമുള്ളത്. പലരും ഇതിനെക്കാൾ കൂടുതൽ ഭാരമുള്ളവ കൊണ്ടുവരുന്നതായി സിവിൽ ഏവിയേഷൻ സൂചിപ്പിച്ചു. സംശയമുള്ളവർക്ക് 22200161 എന്ന വാട്ട്‌സ് ആപ് നമ്പർ ഉപയോഗിച്ച് സംശയനിവാരണം നടത്താം.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M

Comments (0)

Leave a Reply

Your email address will not be published. Required fields are marked *