Posted By user Posted On

ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് മനുഷ്യ കടത്ത്; മുഖ്യസൂത്രധാരൻ പിടിയിൽ

ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കും മറ്റു രാജ്യങ്ങളിലേക്കും വ്യാജ വിസ നൽകി മനുഷ്യക്കടത്ത്‌ നടത്തുന്ന സംഘത്തലവൻ പിടിയിലായി. മുഷ്താഖ് ആലിയ പിക്ച്ചർ വാല എന്ന ആളെയാണ് മുംബയിൽ വെച്ച് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണിൽ വ്യാജ വിസയിൽ കുവൈത്ത്‌ വിമാന താവളത്തിൽ എത്തിയ ഇന്ത്യക്കാരനെ ഇന്ത്യലേക്ക്‌ തിരിച്ചയച്ചിരുന്നു.ഇന്ദിരാ ഗാന്ധി അന്തർ ദേശീയ വിമാന താവളത്തിൽ തിരിച്ചെത്തിയ ഇയാളിൽ നിന്നും ലഭിച്ച സൂചനകളാണു സംഘ ത്തലവന്റെ അറസ്റ്റിനു വഴിയൊരുക്കിയത്‌.

വ്യാജ പാസ്‌പോർട്ടും വിവിധ രാജ്യങ്ങളിലേക്കുള്ള വിസകളും കൃത്രിമായി നിർമ്മിക്കാൻ വിദഗ്ദരായിരുന്ന ഇയാൾ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് ദില്ലി വിമാനത്താവള പോലീസ് ഡയറക്ടർ തനു ശർമ്മയെ ഉദ്ധരിച്ച് ഹിന്ദു ദിന പത്രം റിപ്പോർട്ട്‌ ചെയ്തു.

മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു ഇയാൾ തട്ടിപ്പ്‌ നടത്തിയിരുന്നത്‌.ആറര ലക്ഷം രൂപ വീതമാണു ഇയാൾ തൊഴിലന്വേഷകരിൽ നിന്നും ഈടാക്കിയിരുന്നത്‌. ഈ വർഷം തുടക്കം മുതൽ നാലു മാസക്കാലത്തിനിടയിൽ ആന്ദ്ര പ്രദേശിൽ നിന്നുള്ള ഇരുപത്തി ഏഴായിരത്തോളം പേർ കുവൈത്തിലേക്കുള്ള വ്യാജ വിസ തട്ടിപ്പിനു ഇരയായതായി കഴിഞ്ഞ ദിവസം വാർത്ത റിപ്പോർട്ട്‌ ചെയ്തിരുന്നു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M

Comments (0)

Leave a Reply

Your email address will not be published. Required fields are marked *