Posted By user Posted On

ഷി​ൻ​സോ ആ​ബെ​യ്ക്ക് ആദരം; കുവൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ദേ​ശീ​യ​പ​താ​ക താ​ഴ്ത്തി​ക്കെ​ട്ടി

ഷി​ൻ​സോ ആ​ബെ​യ്ക്ക് ആദരം;വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ദേ​ശീ​യ​പ​താ​ക താ​ഴ്ത്തി​ക്കെ​ട്ടിമു​ൻ ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ ഷി​ൻ​സോ ആ​ബെ​യു​​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേഖപ്പെടുത്തി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ദേ​ശീ​യ​പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടി. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു ആ​ഗോ​ള നേ​താ​വാ​യി​രു​ന്നു ജ​പ്പാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബെ.ജ​പ്പാ​ൻ-​ഇ​ന്ത്യ ന​യ​ത​ന്ത്ര ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​തി​ൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു.
2007ൽ ​ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ സം​യു​ക്ത സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന ആ​ദ്യ​ത്തെ ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ഷി​ൻ​സോ ആ​ബെ.2014 ഡ​ൽ​ഹി​യി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ലെ മു​ഖ്യാ​തി​ഥി​യാ​യി.2021ൽ ​ഇ​ന്ത്യ അ​ദ്ദേ​ഹ​ത്തെ പ​ത്മ​വി​ഭൂ​ഷ​ൺ സ​മ്മാ​നി​ച്ച് ആ​ദ​രി​ച്ചി​രു​ന്നു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/I8FSZXu0P9mIeju4HGE4om

Comments (0)

Leave a Reply

Your email address will not be published. Required fields are marked *