Posted By user Posted On

പു​തി​യ കു​വൈ​ത്ത് പ്ര​ധാ​ന​മ​ന്ത്രി​ പ്രഖ്യാപനം ജൂ​ലൈ 19ന്

ജൂ​ലൈ 19ന് ​ചൊ​വ്വാ​ഴ്ച പു​തി​യ പ്ര​ധാ​ന​മ​​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. തുടർന്ന് ഏ​താ​നും ദി​വ​സ​ത്തി​ന​കം മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കും. ഈ ​മാ​സം അ​വ​സാ​ന​മോ അ​ടു​ത്ത​മാ​സം തു​ട​ക്ക​മോ മ​ന്ത്രി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യുമെന്നാണ് റിപ്പോർട്ട്. തുടർന്ന് ബ​ജ​റ്റി​ന് അം​ഗീ​കാ​രം ന​ൽ​കാ​നാ​യി മ​ന്ത്രി​മാ​ർ പാ​ർ​ല​മെ​ന്റി​ൽ ഹാ​ജ​രാ​കും. മ​റ്റു നി​യ​മ നി​ർ​ദേ​ശ​ങ്ങ​ളി​ലെ ച​ർ​ച്ച​ക​ളൊ​ന്നും ഈ ​സെ​ഷ​നി​ൽ ഉ​ണ്ടാ​കി​ല്ല.
26 എം.​പി​മാ​ർ കു​റ്റ​വി​ചാ​ര​ണ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​സ്സ​ബാ​ഹ് രാ​ജി​വെ​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കാ​വ​ൽ മ​ന്ത്രി​സ​ഭ​യാ​ണ് മൂ​ന്നു​മാ​സ​മാ​യി രാ​ജ്യം നി​യ​ന്ത്രി​ക്കു​ന്ന​ത്.
പുതിയ പാ​ർ​ല​മെ​ന്റ് സെ​പ്റ്റം​ബ​റി​ലോ ഒ​ക്ടോ​ബ​റി​ലോ പി​രി​ച്ചു​വി​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കാ​ൻ ഇ​ട​യു​ള്ള​തി​നാ​ൽ പു​തി​യ മ​ന്ത്രി​സ​ഭ​ക്ക് ആ​യു​സ്സ് കു​റ​വാ​യി​രി​ക്കും.പാ​ർ​ല​മെ​ന്റ് പി​രി​ച്ചു​വി​ട്ട് ര​ണ്ട് മാ​സ​ത്തി​ന​കം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തും. ഇ​തോ​ടൊ​പ്പം വീ​ണ്ടും പു​തി​യ മ​ന്ത്രി​സ​ഭ​യും നി​ല​വി​ൽ വ​രും.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/I8FSZXu0P9mIeju4HGE4om

Comments (0)

Leave a Reply

Your email address will not be published. Required fields are marked *