
ഫോണിലേക്ക് വരുന്ന വ്യാജു ലിങ്കുകളും, സന്ദേശങ്ങളും തുറക്കരുതെന്ന് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
ഫോണിലേക്ക് വരുന്ന വ്യാജ ലിങ്കുകളും, സന്ദേശങ്ങളും തുറക്കരുതെന്ന് കുവൈറ്റ് കമ്മ്യൂണിക്കേഷൻ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇമെയിലികളായും, സന്ദേശങ്ങളായും ഫോണിലേക്ക് വരുന്ന ഇത്തരം ലിങ്കുകൾ വ്യാജമാണെന്നും മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിൽ നിന്ന് കുടിശ്ശിക അടയ്ക്കാനുള്ള ലിങ്കുകൾ, തപാൽ പാഴ്സൽ ഫീസ്, അല്ലെങ്കിൽ ടെലിഫോൺ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഒരുതരത്തിലുള്ള ലിങ്കുകളും ഉപഭോക്താക്കൾക്ക് അയച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. കബളിപ്പിക്കാനും കൃത്രിമം കാണിക്കാനും ലക്ഷ്യമിട്ട് ചില ആളുകൾക്ക് അയക്കുന്ന ഇത്തരം സന്ദേശങ്ങളെ പറ്റി നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും കമ്മ്യൂണിക്കേഷൻ മന്ത്രാലയം വ്യക്താവ് മിഷാൽ അൽ സൈദ് പറഞ്ഞു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/I8FSZXu0P9mIeju4HGE4om
Comments (0)