ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് 8 കോടി സമ്മാനം

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യnaയർ നറുക്കെടുപ്പിൽ പ്രവാസി മലയാളി എടുത്ത ടിക്കറ്റിന് കോടി രൂപ സമ്മാനം. മലയാളി ട്രക്ക് ഡ്രൈവറുടെ നേതൃത്വത്തിൽ 21 സുഹൃത്തുക്കളുടെ സംഘം എടുത്ത ടിക്കറ്റിനാണ് എട്ടുകോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനമായി ലഭിച്ചത്. ദുബായിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി രബീഷ് രാജേന്ദ്രനാണ് (43) സുഹൃത്തുക്കളോടൊപ്പം ജൂൺ 19ന് ഓൺലൈനിൽ 4369 നമ്പർ ടിക്കറ്റ് വാങ്ങിയത്. 20 വർഷമായി ദുബായിൽ താമസിക്കുന്ന രബീഷ് അൽ കബീർ ട്രാൻസ്പോർട്ടിലാണ് ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്നത്. ഒരു വർഷത്തിലേറെയായി സുഹൃത്തുക്കളോടൊപ്പം ടിക്കറ്റ് എടുക്കുന്ന രബീഷ് ഓരോ പ്രാവശ്യവും ഓരോ സുഹൃത്തുക്കളുടെ പേരിലാണ് ഭാഗ്യം പരീക്ഷിക്കുന്നത്.

1999-ൽ മില്ലേനിയം മില്യനയർ പ്രമോഷൻ ആരംഭിച്ചതിന് ശേഷം ഒന്നാം സമ്മാനം നേടിയ 193-ാമത്തെ ഇന്ത്യക്കാരനാണ് രബീഷ്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ ടിക്കറ്റ് വാങ്ങുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ പൗരന്മാരാണ്. ഇന്നലെ (ബുധൻ) ന‌‌ടന്ന മൂന്ന് ആഡംബര വാഹനങ്ങൾക്കായുള്ള നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരൻ ഹരിറാം രാമനാഥൻ, ഫിലിപ്പിനോ യുവതി റൊസാനോ റെയെസ്, ബ്രിട്ടിഷ് പൗരൻ ഇസ് ലാം ഗരീബ് എന്നിവർ വിജയിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/I8FSZXu0P9mIeju4HGE4om

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy