മെഹസൂസ് ലോട്ടറി നറുക്കെടുപ്പിൽ 21.5 കോടി രൂപ സമ്മാനം നേടി മലയാളി. ഒരു കോടി ദിർഹമാണ് സമ്മാനത്തുക. കഴിഞ്ഞ ആഴ്ച നറുക്കെടുത്ത ലോട്ടറിയുടെ വിജയിയെ മെഹസൂസ് ലോട്ടറിയുടെ ഉടമകളായ ഈവിങ്സ് അല്പം മുൻപാണ് പ്രഖ്യാപിച്ചത്. ദുബായിൽ ഐടി എൻജിനീയറായ പത്തനംതിട്ട സ്വദേശി അനീഷിനെയാണ് ഭാഗ്യം തേടിയെത്തിയത്. സ്ഥിരമായി ടിക്കറ്റ് എടുക്കാറുള്ള അനീഷിന് മുൻപ് 350 ദിർഹം സമ്മാനമായി ലഭിച്ചിട്ടുണ്ട്. നാട്ടിലുള്ള കുടുംബത്തെ ദുബായിലേക്ക് കൊണ്ടുവരാനും, ഒരു കാർ വാങ്ങുക എന്നതുമാണ് അനീഷിന്റെ ആഗ്രഹം. നിലവിലെ ജോലി തുടരാനാണ് അനീഷിന്റെ തീരുമാനം. സുരക്ഷാ കാരണങ്ങളാൽ അനീഷിന്റെ നാട്ടിലെ വിവരങ്ങൾ കൂടുതലായി വെളിപ്പെടുത്തിയിട്ടില്ല.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/I8FSZXu0P9mIeju4HGE4om
Related Posts
Kuwait Food Delivery App Regulation; ഡെലിവറി ആപ്പുകളുടെ ‘കൊള്ളക്കമ്മീഷന്’ പൂട്ടിട്ട് കുവൈത്ത്; റെസ്റ്റോറന്റുകൾക്കും ഉപഭോക്താക്കൾക്കും വലിയ ആശ്വാസം
Kuwait Court of Cassation Appeals; കുവൈത്ത് കസേഷൻ കോടതിയിൽ റെക്കോർഡ് നേട്ടം; ഒരു വർഷത്തിനിടെ തീർപ്പാക്കിയത് 17,434 അപ്പീലുകൾ