കുവൈറ്റിലെ ഹവല്ലി ഗവർണറേറ്റിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ പ്രവാസിയെ നർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻന്റെയും, ലോക്കൽ കൺട്രോൾ ഡിപ്പാർട്ട്മെന്റിന്റെയും സഹായത്തോടെ പിടികൂടി. ഇയാളുടെ പക്കൽ നിന്നും ഒരു കിലോ ഹെറോയിൻ, 100 ഗ്രാം ഷാബു എന്നിവ പിടിച്ചെടുത്തു. കുവൈറ്റിലേക്ക് ഇയാൾ രാജ്യത്തിന് പുറത്തുനിന്നും വിമാനമാർഗമാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ചോദ്യംചെയ്യലിൽ വൻതോതിൽ മയക്കുമരുന്ന് കൈവശം വച്ചിരുന്നതായും താമസസ്ഥലത്ത് സൂക്ഷിച്ചിരുന്നതായും ഇയാൾ സമ്മതിച്ചു. മുൻപ് നർക്കോട്ടിക്സ് വിഭാഗം അറസ്റ്റ് ചെയ്ത മയക്കുമരുന്ന് വിൽപ്പനക്കാരനിൽ നിന്നാണ് പ്രതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതർക്ക് ലഭിച്ചത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8
Related Posts
Kuwait Food Delivery App Regulation; ഡെലിവറി ആപ്പുകളുടെ ‘കൊള്ളക്കമ്മീഷന്’ പൂട്ടിട്ട് കുവൈത്ത്; റെസ്റ്റോറന്റുകൾക്കും ഉപഭോക്താക്കൾക്കും വലിയ ആശ്വാസം
Kuwait Court of Cassation Appeals; കുവൈത്ത് കസേഷൻ കോടതിയിൽ റെക്കോർഡ് നേട്ടം; ഒരു വർഷത്തിനിടെ തീർപ്പാക്കിയത് 17,434 അപ്പീലുകൾ