ചിക്കന്‍ ക്ഷാമം നേരിട്ട് കുവൈത്ത്

കുവൈത്തില്‍ ചിക്കന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വിലയുയർത്താൻ പദ്ധതിയിട്ട് കച്ചവടക്കാർ. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും വിപണി നിയന്ത്രിക്കാനും അവശ്യസാധനങ്ങളുടെ ക്ഷാമം ഒഴിവാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും സഹകരണ സംഘങ്ങളിലും സമാന്തര വിപണികളിലും ചിക്കന്റെ ക്ഷാമം ഇപ്പോഴും തുടരുന്നുവെന്നും പരാതിയുണ്ട്. ചില വിതരണ കമ്പനികള്‍ ഉണ്ടാക്കുന്ന കൃത്രിമ പ്രതിസന്ധിയാണ് ക്ഷാമത്തിന് പിന്നിലെന്നാണ് വ്യക്തമാകുന്നത്. വില 20 ശതമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പ്രവണതയുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമാകുന്നത്. ചില സഹകരണ സംഘങ്ങളില്‍ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് പരിശോധന നടന്നത്. ചില ഉത്പന്നങ്ങള്‍ക്ക് ആവശ്യത്തില്‍ അധികം ഉണ്ടെന്നും എന്നാല്‍, പ്രാദേശികമായുള്ള ചിക്കന്റെ ക്ഷാമം ഉണ്ടെന്നുമാണ് വ്യക്തമായിട്ടുള്ളത്. കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക്ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg

Related Posts

Leave a Reply

Your email address will not be published. Required fields are marked *