കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള യാത്രനിയന്ത്രണങ്ങൾ ഏറ്റവും ബാധിച്ച മേഖലകളിലൊന്ന് വിമാനക്കമ്പനികളെയാണ്.എന്തന്നാൽ അവയെല്ലാം തരണം ചെയ്യാൻ ശ്രമിക്കുകയാണ് വിമാന കമ്പനികൾ. ഇതിന്റ ഭാഗമായി പുതിയ കേന്ദ്രങ്ങളിലേക്ക് സർവിസ് ആരംഭിച്ച് കുവൈത്ത് എയർവേസ്. മാഞ്ചസ്റ്റർ, ആംസ്റ്റർഡാം, കാസബ്ലാങ്ക, സലാല, മലാഗ, സരജെവോ, വിയന്ന, ഇസ്മിർ, മൈകൊനോസ്, നൈസ് എന്നീ നഗരങ്ങളിലേക്കാണ് പുതുതായി സർവിസ് ആരംഭിച്ചത്. നിലവിൽ 57 വിദേശ നഗരങ്ങളിലേക്കാണ് കുവൈത്ത് എയർവേസ് വിമാന സർവിസ് നടത്തുന്നത്. സർവിസ് മെച്ചപ്പെടുത്തിയും പുതിയ സ്ഥലങ്ങളിലേക്ക് സർവിസ് ആരംഭിച്ചും കൂടുതൽ ആളുകളെ ആകർഷിക്കാനാണ് പദ്ധതി. കോവിഡ് വ്യാപനത്തിന് മുമ്പ് സർവിസ് നടത്തിയിരുന്ന എല്ലാ കേന്ദ്രങ്ങളിലേക്കും വിമാനമയക്കാൻ തയാറെടുക്കുന്നതായി അധികൃതർ വ്യക്തമാക്കി.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg