
ബിജെപി വക്താവിന്റെ പ്രവാചക നിന്ദ: ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കംചെയ്ത് കുവൈറ്റ് സൂപ്പർ മാർക്കറ്റ്
ബിജെപി വക്താവിന്റെ പ്രവാചക നിന്ദ പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ ഉൽപ്പന്നങ്ങൾ റാക്കിൽ നിന്ന് നീക്കി കുവൈറ്റിലെ സൂപ്പർമാർക്കറ്റ്. ബിജെപി നേതാക്കളായ നൂപുർ ശർമയും, നവീൻ ജിൻഡാലുമാണ് പ്രവാചകനായ മുഹമ്മദ് നബിയെ കുറിച്ച് പരാമർശം നടത്തിയത്. ഇതിൽ പ്രതിഷേധിച്ച് കുവൈത്ത് സിറ്റിക്ക് പുറത്തുള്ള അൽ- അർദിയ കോഓപ്പറേറ്റിവ് സൊസൈറ്റി സ്റ്റോറിലെ തൊഴിലാളികളാണ് ഇന്ത്യൻ ചായയും, മറ്റ് ഉൽപ്പന്നങ്ങളും ട്രോളികളിൽ കൂട്ടിയിടുകയും അരിയുടെ ചാക്കുകളും സുഗന്ധവ്യഞ്ജനങ്ങളുടെയും മുളകുകളുടെയും അലമാരകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടുകയും ചെയ്തത്. ‘ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഞങ്ങൾ നീക്കം ചെയ്തു’ എന്ന് അറബിയിൽ കുറിപ്പും ഇവർ വച്ചിട്ടുണ്ട്. കുവൈറ്റിലെ മുസ്ലിം ജനത എന്ന നിലയിൽ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരിക്കില്ലെന്ന് സ്റ്റോർ സിഇഒ നാസർ അൽ മുതൈരി പറഞ്ഞു.കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg
Comments (0)