Posted By editor1 Posted On

2018 ലെ കുവൈറ്റിലെ പ്രളയത്തെ തുടർന്ന് നഷ്ടപരിഹാരമായി ലഭിച്ച തുക തിരികെ ആവശ്യപ്പെട്ട് ധനമന്ത്രാലയം

കുവൈറ്റിൽ 2018 ലെ പ്രളയത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരമായി നൽകിയ 12,761,200 കുവൈറ്റി ദിനാർ കുവൈറ്റി പൗരനോട് തിരികെ ആവശ്യപ്പെട്ട് ധനകാര്യമന്ത്രാലയം. രാജ്യത്തെ മോശമായി ബാധിച്ച 2018-ലെ മഴയുടെയും പേമാരിയുടെയും ഫലമായുണ്ടായ നാശനഷ്ടങ്ങൾക്കാണ് കുവൈത്തി പൗരന് നഷ്ടപരിഹാരം നൽകിയത്. നഷ്ടപരിഹാരത്തിനായി ഇയാൾ സമർപ്പിച്ച അപേക്ഷകൾ നിരസിച്ച ജുഡീഷ്യൽ വിധികൾക്ക് ശേഷമാണ് തുക തിരികെ നൽകാനുള്ള തീരുമാനം വന്നതെന്ന് മന്ത്രാലയം വിശദമാക്കി. 2022 മെയ് 21 ന് ഇഷ്യൂ ചെയ്ത കത്ത് പ്രകാരം 10 ദിവസത്തിനുള്ളിൽ ആയിരുന്നു തിരികെ തുക നൽകേണ്ടത്.

പ്രളയത്തെ തുടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് സഹായം നൽകുന്നതിനായി മന്ത്രിസഭ തീരുമാനിച്ച സുപ്രീം കമ്മിറ്റിക്ക് സമർപ്പിച്ച അപേക്ഷയെ തുടർന്നാണ് കുവൈറ്റ് പൗരന് സഹായം ലഭിച്ചത്. ഇത്തരത്തിൽ കമ്മിറ്റി കണ്ടെത്തിയ 3,931 പേർക്ക് ധനമന്ത്രാലയം സഹായധനം നൽകിയിരുന്നു. കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *