Posted By user Posted On

കുവൈത്തിൽ 7 ദിവസത്തിനുള്ളിൽ അറസ്റ്റിലായത് 230 റെസിഡൻസി നിയമലംഘകർ


കുവൈത്ത് : കുവൈറ്റിൽ കഴിഞ്ഞ ഒരാഴ്ച്ച നടത്തിയ പരിശോധനയിൽ 230 പേർ പിടിയിലായി. പൊതു വിഭാ​ഗം കടുത്ത പരിശോധനകൾ തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിട്ടി റിലേഷൻസ് ആൻഡ് മീ‍ഡിയ അറിയിച്ചു. ഈ മാസം 21 മുതൽ 27 വരെ നടത്തിയ  പരിശോധനകളിൽ കണ്ടെത്തിയ നിയമലംഘനങ്ങളുടെയും അറസ്റ്റ് ചെയ്തവരുടെയും കണക്കുകൾ അധികൃതർ പുറത്ത് വിട്ടിട്ടുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GMnZcdxRf1p2lfieM0zU39

അതേസമയം ആകെ 1807 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. റെസിഡൻസി നിയമലംഘകരായ 230 പേർ അറസ്റ്റിലാവുകയും ചെയ്തു. ജനങ്ങളുടെ ജീവനും പൊതു-സ്വകാര്യ സ്വത്തുക്കളും സംരക്ഷിക്കുന്നതിനും നിയമലംഘകരെ പിടികൂടുന്നതിനും മറ്റുമായി എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ, ട്രാഫിക് ക്യാമ്പയിനുകൾ 24 മണിക്കൂറും തുടരുമെന്നും അഡ്മിനിസ്ട്രേഷൻ അറിയിച്ചു. പരിശോധന ഇനിയും കർശനമാക്കാനാണ് തീരുമാനം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *