Posted By editor1 Posted On

കുവൈറ്റിൽ അനധികൃത താമസക്കാരുടെ എണ്ണം ഒന്നരലക്ഷത്തോളം; സ്പോൺസർമാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ആഭ്യന്തരമന്ത്രാലയം

കുവൈറ്റിൽ അനധികൃത താമസക്കാരുടെ എണ്ണം ഒന്നര ലക്ഷത്തിനടുത്തെത്തിയെന്ന് കണക്കുകൾ. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ സന്ദർശക വിസകളിൽ രാജ്യത്തേക്ക് എത്തിയ തൊഴിലാളികളുടെ എണ്ണം 14,653 ആയതായി കണക്കുകൾ. പ്രസിഡൻസി അഫേഴ്സ് വിഭാഗം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ആണ് ഈ കണക്കുകൾ. മെയ് ആദ്യം വരെയുള്ള കണക്കുകൾ പ്രകാരം ആണ് റെസിഡൻസ് നിയമലംഘകരെ എണ്ണം ഒരു ലക്ഷത്തിനു മേലെയായി ഉയർന്നത്. ഇത്തരത്തിൽ സന്ദർശക എൻട്രി വിസകളിൽ രാജ്യത്തെ എത്തിയശേഷം തിരിച്ച് അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങി പോകാത്ത വിദേശികളുടെ സ്പോണ്സർമാർക്ക് പിഴ ചുമത്തുന്നതിനെ പറ്റിയാണ് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്. ഈ സ്പോണ്സർമാർക്ക് ഏതെങ്കിലും വിസ നൽകുന്നത് രണ്ടു വർഷത്തേക്ക് തടയുന്നതും, പിഴ ചുമത്തുന്നതിനെക്കുറിച്ചുമാണ് ആലോചനകൾ. ആഭ്യന്തരമന്ത്രി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ് അൽ നവാഫിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ വിഷയത്തെ പറ്റി പഠനം നടത്തുന്നത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GMnZcdxRf1p2lfieM0zU39

Comments (0)

Leave a Reply

Your email address will not be published. Required fields are marked *