കുവൈറ്റിലെ ഔല പെട്രോൾ സ്റ്റേഷനുകളിൽ ഇനിമുതൽ സെൽഫ് സർവീസുകൾ. ഔല ഇന്ധന വിപണന കമ്പനിയിലെ ചില സ്റ്റേഷനുകളാണ് പുതിയ മാറ്റം വരുത്തുന്നതായി പ്രഖ്യാപിച്ചത്. പുതിയ മാറ്റ പ്രകാരം ഇനിമുതൽ ഉപഭോക്താവ് സ്വയം പെട്രോൾ നിറയ്ക്കണം. പ്രായമായവർക്കും, പ്രത്യേക ആവശ്യമുള്ളവർക്കും തുടർന്നും സേവനം നൽകുന്നത് തുടരുമെന്ന് അധികൃതർ അറിയിച്ചു. തൊഴിലാളി ക്ഷാമത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ കമ്പനിയുടെ പെട്രോൾപമ്പുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടതെന്ന് ഔല ഫ്യുവൽ മാർക്കറ്റിംഗ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുൽ ഹുസൈൻ അൽ സുൽത്താൻ പറഞ്ഞു. തൊഴിലാളി ക്ഷാമത്തെ തുടർന്ന് ചില സ്റ്റേഷനുകൾ ഭാഗികമായി അടയ്ക്കുകയും ചെയ്തിരുന്നു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GMnZcdxRf1p2lfieM0zU39