കുവൈത്ത് സിറ്റി∙
രാജ്യത്ത് ജീവനക്കാരുടെ വാർഷിക അവധി, അസുഖ അവധി തുടങ്ങിയവയ്ക്ക് അപേക്ഷിക്കുന്നതിനും അവധി സംബന്ധിച്ച പോരായ്മകൾ പരിഹരിക്കുന്നതിനുമായി സാമൂഹിക കാര്യ മന്ത്രാലയം ഓൺലൈൻ സേവനം ആരംഭിക്കുന്നു.യൂസർ ഐഡിയും പാസ് വേർഡും നൽകി വെബ്സൈറ്റിൽ പ്രവേശിച്ച് ഏതു സമയത്തും ലീവിന് അപേക്ഷിക്കാം. മാനേജർ, വകുപ്പ് മേധാവികൾ, നിരീക്ഷകർ, സൂപ്പർവൈസർമാർ തുടങ്ങി 200ഓളം പേർ പങ്കെടുത്ത യോഗത്തിലാണ് മന്ത്രാലയം പുതിയ സേവനം പ്രഖ്യാപിച്ചത്.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/C0pnBeqVJHR0fDxf5HaVX