Posted By Editor Editor Posted On

കുരങ്ങ്‌ പനി : കനത്ത ജാഗ്രതയിൽ കുവൈത്ത്‌ ആരോഗ്യ മന്ത്രാലയം

കുരങ്ങ്‌ പനി വിവിധ രാജ്യങ്ങളിൽ സ്ഥിരീകരിച്ചതോടെ കുവൈത്ത്‌ ആരോഗ്യ മന്ത്രാലയവും കനത്ത ജാഗ്രതയിലെന്ന് റിപ്പോർട്ട് . കുവൈത്തിൽ ഇതുവരെ കുരങ്ങ് പനിയുടെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും . അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ എന്നിവയ്‌ക്ക് പുറമെ യൂറോപ്യൻ രാജ്യങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ഡസൻ കണക്കിന് കുരങ്ങുപനി കേസുകൾ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് കുവൈത്ത്‌ ആരോഗ്യ മന്ത്രാലയ അധികൃതരും നിരീക്ഷണം ശക്തമാക്കിയത് .കൂടാതെ ആരോഗ്യ മന്ത്രാലയത്തിലെ പ്രത്യേക സംഘങ്ങൾ രോഗവുമായി ബന്ധപ്പെട്ട ആഗോള ആരോഗ്യസ്ഥിതി ഗതികൾ നിരീക്ഷിച്ചു വരികയാണു.പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് കുരങ്ങ് പനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. ഇതിന് പിന്നാലെ ചിക്കൻ പോക്സിന് സമാനമായ രീതിയിൽ മുഖത്തും ശരീരത്തും കുമിളകൾ പ്രത്യക്ഷപ്പെടും.1958ൽ ആദ്യമായി കുരങ്ങുകളിൽ സ്ഥിരീകരിച്ച കുരങ്ങ് പനി 1970ലാണ് ആദ്യമായി മനുഷ്യരിൽ കണ്ടെത്തിയത്. 1970 മുതൽ പതിനൊന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ സ്ഥിരീകരിച്ച രോഗം ഇതിന് മുൻപ് നൈജീരിയയിലാണ് (2017) ഏറ്റവും അവസാനമായി റിപ്പോർട്ട് ചെയ്തത്.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/C0pnBeqVJHR0fDxf5HaVX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *