Posted By user Posted On

കുവൈറ്റില്‍ സഹേല്‍ ആപ്പില്‍ പുതിയ സേവനങ്ങള്‍; വിശദാംശം

കുവൈറ്റ്: കുവൈറ്റിലെ ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷനായ സഹേല്‍ ആപ്പിലേക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ സേവനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു. മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനദാണ് പ്രസ്താവന അറിയിച്ചത്. ഡോക്ടര്‍മാരും സപ്പോര്‍ട്ടീവ് മെഡിക്കല്‍ പ്രൊഫഷനുകളിലെ അംഗങ്ങളും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് ആപ്ലിക്കേഷന്റെ അധിക സേവനങ്ങള്‍ എളുപ്പത്തിലും സൗകര്യപ്രദമായും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/C0pnBeqVJHR0fDxf5HaVXa

സഹേല്‍ ആപ്പിന്റെ യൂസര്‍ക്ക് ഇനി മുതല്‍ അവരുടെ ഡാറ്റ കാണാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. അതില്‍ ഹെല്‍ത്ത് കേഡറുകള്‍ക്കുള്ള തൊഴില്‍ പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സ് പുതുക്കല്‍ അടക്കം മെഡിക്കല്‍ രംഗത്ത് ഉള്ളവര്‍ക്കായി ഒട്ടേറെ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് 19 വാക്‌സിനേഷനെക്കുറിച്ചുള്ള വിവരങ്ങള്‍ കാണുന്നതിനും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യാനും ഇനി സഹേല്‍ ആപ്പിലൂടെ സാധിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *