Posted By Editor Editor Posted On

കുവൈറ്റിൽ ലിഫ്റ്റ് തകർന്ന് വീണ് 12 പേർക്ക് പരിക്ക്

കുവൈറ്റിൽ ലിഫ്റ്റ് തകർന്ന് വീണ് 12 പേർക്ക് പരിക്കേറ്റു. കുവൈറ്റിലെ ജലീബ് അൽ ഷുവൈക്ക് പ്രദേശത്തെ ഒരു കെട്ടിടത്തിലെ എലവേറ്റർ ക്യാബിനിലാണ് അപകടമുണ്ടായത്. എലവേറ്റർ പത്താം നിലയിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. റിപ്പോർട്ട് ലഭിച്ച ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന വിഭാഗമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആകെ 14 പേരാണ് എലവേറ്ററിൽ ഉണ്ടായിരുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പരിക്കേറ്റതെന്ന് അധികൃതർ അറിയിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/FK2LuDmTTuoFLQsTRaOZuw സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *