Posted By user Posted On

വിമാനത്തില്‍ വെച്ച് പൈലറ്റ് ബോധരഹിതനായി, യാത്രക്കാരന്‍ വിമാനം പറത്തി, പക്ഷേ പിന്നീട് സംഭവിച്ചത്? യാത്രക്കാരന് ലോകത്തിന്റെ അഭിനന്ദന പ്രവാഹം

അമേരിക്ക: വിമാനത്തിന്റെ കോക്ക്പിറ്റ് ജീവിതത്തിലൊരിക്കലും കാണാത്ത ഒരാള്‍ വിമാനം പറത്തി, യാത്രാക്കാരെ സുരക്ഷിതമാക്കി. ഈ വാര്‍ത്തയടെ സത്യാവസ്ഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ തിരയുന്നത്. വിമാനത്തിന്റെ പൈലറ്റ് അപ്രതീക്ഷിതമായി രോഗം വന്ന് അബോധാവസ്ഥയിലായി. ചെറുവിമാനമായതിനാല്‍ വേറെ പൈലറ്റില്ല. യാത്രക്കാര്‍ തീരെ കുറവായിരുന്നു ആ സമയം വിമാനത്തില്‍. എന്നാല്‍ അവസാനം അയാള്‍ കോക്പിറ്റിലിരുന്ന് വിമാനം പറത്തി. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള നിര്‍ദേശ പ്രകാരം, വിമാനം സുരക്ഷിതമായി റണ്‍വേയില്‍ ലാന്‍ഡ് ചെയ്യിപ്പിച്ചു.

ഒരു പരിചയവുമില്ലാത്ത സാധാരണക്കാരന്‍ വിമാനം പറത്തിയത്. അമേരിക്കയിലാണ്. താന്‍ സഞ്ചരിച്ച സെസ്ന ലൈറ്റ് എയര്‍ക്രാഫ്റ്റ് ആണ് എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ തല്‍സമയ നിര്‍ദേശങ്ങള്‍ അനുസരിച്ച് അദ്ദേഹം നിലത്തിറക്കിയത്. അതേ സമയം അവിശ്വസനീയം എന്നാണ് എല്ലാം കഴിഞ്ഞശേഷം, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥന്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.

സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍,

ബഹാമാസിലെ മാര്‍ഷ് ഹാര്‍ബര്‍ ലിയനാര്‍ഡ് എം തോംസണ്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍നിന്ന് ഫ്ളോറിഡയിലേക്ക് സഞ്ചരിച്ച സെസ്ന 208 കാരവന്‍ വിമാനത്തിലാണ് അപ്രതീക്ഷിതമായ സംഭവം നടന്നത്. യാത്രക്കാരന്‍ ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ വീട്ടിലേക്ക് പോവുകയായിരുന്നു. യാത്രക്കിടയില്‍ വളെ പെട്ടെന്നാണ് 70 മൈല്‍ വടക്ക് ഫ്ളോറിഡാ തീരപ്രദേശത്തിന് മുകളിലൂടെ പറക്കുമ്പോള്‍ പൈലറ്റ് അസുഖം കാരണം അവശനായത്. എന്നാല്‍ ചെറുവിമാനമായതിനാല്‍ മറ്റ് പൈലറ്റ് ഉണ്ടായിരുന്നില്ല. ഈ സമയം വിമാനം പറത്താനാവാത്ത വിധം പൈലറ്റ് ബോധരഹിതനായതോടെ ഈ യാത്രക്കാരന്‍ കോക്പിറ്റില്‍ ചെന്ന് കണ്‍േട്രാള്‍ റൂമില്‍ എമര്‍ജന്‍സി കോള്‍ ചെയ്യുകയായിരുന്നു.

എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ നിര്‍ദേശപ്രകാരം ചിറകുകളുടെ ലെവല്‍ അതേ പോലെ നിലനിര്‍ത്താനും തീരത്തിനു മുകളിലൂടെ തന്നെ പറക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. അതിനു ശേഷം വിമാനം ലൊക്കേറ്റ് ചെയ്തു. എയര്‍ട്രാഫിക് കണ്‍ട്രോളറായ റോബര്‍ട്ട് മോര്‍ഗന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം പൈലറ്റ് പരിശീലകനായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് സെസ്ന ചെറുവിമാനം പറത്തിയും നല്ല പരിചയമുണ്ടായിരുന്നു. സെസ്ന വിമാനത്തിന്റെ കോക്പിറ്റിന്റെ ചിത്രത്തിന്റെ പ്രിന്റ് ഔട്ട് എടുത്തശേഷം അദ്ദേഹം യാത്രക്കാരന് വേണ്ട നിര്‍ദേശങ്ങള്‍ തല്‍സമയം നല്‍കിക്കൊണ്ടിരുന്നു. പാം പീച്ച് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ ആ വിമാനം ഇറങ്ങുന്നതിനുള്ള എല്ലാ കാര്യങ്ങളും ചെയ്ത അദ്ദേഹം, അവസാനം വരെ യാത്രക്കാരന് പിന്തുണയുമായി കൂടെ നിന്നു.

വിമാനം ഇറക്കുന്നതിനു മുമ്പ് എങ്ങനെയാണ് പവര്‍ കുറക്കുക എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ കൂളായി കൈകാര്യം ചെയ്ത യാത്രികന്‍ വിമാനം ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്തു. വിമാനം ലാന്റ് ചെയ്തപ്പോള്‍ കണ്‍ട്രോളര്‍ താഴെയിറങ്ങി യാത്രക്കാരെ ആലിംഗനം ചെയ്തു. അസാധാരണമായ ശാന്തതയോടെയാണ് സംഘര്‍ഷം നിറഞ്ഞ ആ സമയങ്ങള്‍ യാത്രക്കാരന്‍ കൈകാര്യം ചെയ്തതെന്ന് അദ്ദേഹം എ ബി സി ന്യൂസിനോട് പറഞ്ഞു. വിമാനം നിലത്തിറങ്ങിയ ശേഷം പൈലറ്റിനെ അടിയന്തിര ചികില്‍സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ വിവരങ്ങള്‍ അറിവായിട്ടില്ല. പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ ആഗ്രഹിക്കാത്ത യാത്രക്കാരനാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യിപ്പിച്ചത്. ഇദ്ധേഹത്തിന് ലോകത്തിന്റെ അഭിനന്ദന പ്രവാഹമാണ്.

കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd

Comments (0)

Leave a Reply

Your email address will not be published. Required fields are marked *